സിംസ് മെഡിക്കൽ ക്യാന്പ് നടത്തി
മനാമ: ലോക വനിതാ ദിനത്തിന്റെ ഭാഗമായി സിംസ് വനിതാ വിഭാഗം, കിംസ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ വനിതകൾക്കായി മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. സിംസ് ഗുഡ്−വിൻ ഹാളിൽ നടന്ന മെഡിക്കൽ ക്യാന്പ് ഡോ. നിതാ ഫെലിക്‌സ് ഉദ്ഘാടനം ചെയ്തു. സിംസ് പ്രസിഡണ്ട് ബെന്നി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി നെൽസൺ വർഗീസ്, വൈസ് പ്രസിഡണ്ട് പി.റ്റി ജോസഫ്, ലേഡീസ് വിങ് കോ-ഓർഡിനേറ്റർ ജെയിൻ ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു. 50ൽപരം വനിതകൾ മെഡിക്കൽ ക്യാന്പിൽ പരിശോധനക്ക് വിധേയരായി. സ്തനാർബുദത്തെ കുറിച്ച് ഡോ. നിതാ ഫെലിക്‌സ് ക്ലാസ് നയിച്ചു. ക്യാന്പിൽ പങ്കെടുത്തവർക്ക് കിംസ് മെഡിക്കൽ സെന്ററിൽ സൗജന്യ സ്തനാർബുദ പരിശോധനയും, കൺസൾട്ടേഷനും ലഭ്യമാണ്. വനിതാ വിഭാഗം ഭാരവാഹികളായ ജെസി ജെൻസൺ, രേഖ ബിജു, ഷീന ജോയ്‌സൺ, ജൂലി ജോയ്, റാണി ജെയ്മി ആൻസി ആന്റോ, ബോർഡ് അംഗങ്ങളായ ബിജു പാറയ്ക്കൽ, ആന്റോ മേച്ചേരി, ഡേവിഡ് ഹാൻസ്റ്റൻ, അമൽ ജോ ആന്റണി, ജേക്കബ് വാഴപ്പിള്ളി, രഞ്ജിത് ജോൺ, ജിമ്മി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. കിംസ് മെഡിക്കൽ സെന്ററിനുള്ള സിംസിന്റെ ഉപഹാരം സിംസ് പ്രസിഡണ്ട് ബെന്നി വർഗ്ഗീസ് കൈമാറി.

