അവധി­ക്കാ­ലം ലക്ഷ്യമാ­ക്കി­ പ്രോ­പ്പർ­ട്ടി­ വി­ൽ­പ്പനക്കാർ ബഹ്റൈ­നിൽ എത്തി­ത്തു­ടങ്ങി­


മനാ­മ: പ്രവാ­സലോ­കത്തെ­ അവധി­ക്കാ­ലം ലക്ഷ്യമാ­ക്കി­ ഇന്ത്യയിൽ നി­ന്നു­ള്ള പ്രോ­പ്പർ­ട്ടി­ വി­ൽ­പ്പനക്കാർ ബഹ്റൈ­നിൽ എത്തി­ത്തു­ടങ്ങി­. ഇന്ത്യയ്ക്കകത്ത്, പ്രത്യേ­കി­ച്ച് കേ­രളത്തി­ലെ­ നി­രവധി­ കന്പനി­കളാണ് ബഹ്‌റൈ­നിൽ ഹോ­ട്ടൽ മു­റി­കളിൽ തങ്ങി­ ഫ്‌ളാ­റ്റു­കൾ, വി­ല്ലകൾ തു­ടങ്ങി­യവ കച്ചവടം നടത്തു­ന്നത്. ബഹ്‌റൈൻ ടൂ­റി­സം മന്ത്രാ­ലയത്തി­ന്റെ­തടക്കമു­ള്ള അനു­വാ­ദത്തോ­ടെ­ പ്രോ­പ്പർ­ട്ടി­ ഷോ­കൾ െ­വച്ച് നടത്തേ­ണ്ടു­ന്ന ഫ്‌ളാ­റ്റ് വി­ൽ­പ്പന രഹസ്യമാ­യി­ ഹോ­ട്ടൽ മു­റി­കളിൽ വെ­ച്ച് നടത്തു­ന്നത് ഇത്തരം കന്പനി­കളു­ടെ­ വി­ശ്വാ­സ്യതയെ­ സംശയി­ക്കപ്പെ­ടേ­ണ്ടതാ­ണ്.

നി­രവധി­ പ്രോ­പ്പർ­ട്ടി­ കന്പനി­കൾ പ്രവാ­സി­കളു­ടെ­ പണം വാ­ങ്ങി­ കബളി­പ്പി­ച്ച സംഭവങ്ങൾ ഇതിന് മു­ൻ­പ് ഉണ്ടാ­യി­ട്ടു­ണ്ടെ­ന്ന് മാ­ത്രമല്ല പണം നഷ്ടപ്പെ­ട്ട പലരും ഇത്തരം കന്പനി­കൾ­ക്കെ­തി­രാ­യ കേ­സു­കളു­ടെ­ പി­റകെ­യു­മാ­ണ്. പ്രവാ­സി­കളു­ടെ­ ചു­രു­ങ്ങി­യ ദി­വസങ്ങളി­ലെ­ അവധി­ ലക്ഷ്യം െ­വച്ചു­കൊ­ണ്ട് വൻ­പ്രതീ­ക്ഷകൾ നൽ­കി­കൊ­ണ്ട് അഡ-്വാ­ൻ­സ് തു­ക കൈ­പ്പറ്റു­ന്ന പല കന്പനി­കളും പറഞ്ഞ സമയത്തി­നു­ള്ളിൽ ഫ്‌ളാ­റ്റു­കൾ കൈ­മാ­റു­കയോ­ വാ­ഗ്ദാ­നം ചെ­യ്ത സൗ­കര്യങ്ങൾ ഒരു­ക്കു­കയോ­ ചെ­യ്യു­ന്നി­ല്ല. ഫ്‌ളാ­റ്റ് വാ­ങ്ങി­ വർ­ഷങ്ങളാ­യി­ട്ടും പണം മു­ഴു­വൻ കൊ­ടു­ത്ത് തീ­ർ­ത്ത പല പ്രവാ­സി­കൾ­ക്കും ഇതു­വരെ­ ഉടമസ്ഥാ­വകാ­ശം പോ­ലും കൈ­മാ­റത്ത കന്പനി­കൾ കൊ­ച്ചി­യിൽ അടക്കം പ്രവർ­ത്തി­ക്കു­ന്നു­. നാ­ട്ടിൽ ഫ്‌ളാ­റ്റു­കളു­ടെ­ വി­ല ഇടി­ഞ്ഞതി­നെ­ തു­ടർ­ന്നാണ് പ്രവാ­സി­കളെ­ ലക്ഷ്യമാ­ക്കി­ രഹസ്യ കച്ചവടത്തി­നാ­യി­ ഹോ­ട്ടൽ മു­റി­കൾ വാ­ടകയ്‌ക്കെ­ടു­ത്ത് കൊ­ണ്ട് കന്പനി­ പ്രതി­നി­ധി­കളു­ടെ­ ഒഴു­ക്ക് ആരംഭി­ച്ചി­ട്ടു­ള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed