നി­യമവി­രു­ദ്ധ സ്റ്റാ­ളു­കൾ ഒഴി­പ്പി­ച്ചു­


മനാമ : നിയമവിരുദ്ധമായി തെരുവ് കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ സതേൺ മുനിസിപ്പാലിറ്റിയും സതേൺ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ ക്യാന്പയിനിന്റെ ഭാഗമായി അനധികൃത സ്റ്റാളുകൾ നീക്കം ചെയ്തു. മാർക്കറ്റിൽ നിന്നും വലിച്ചെറിയുന്ന നിലവാരം കുറഞ്ഞ പച്ചക്കറിയും മറ്റും ശേഖരിച്ചാണ് ഇത്തരക്കാർ വിപണനം നടത്തുന്നത്.

മലിനമായതും ഈച്ചയും പ്രാണികളും വന്നിരിക്കുന്ന ഇത്തരത്തിലുള്ളതുമായ ഉൽപ്പന്നങ്ങൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഇത്തരം കാര്യങ്ങൾ നിസാരവൽക്കരിക്കാൻ കഴിയില്ലെന്നും പൊതുജനാരോഗ്യത്തെ മുൻ നിർത്തിയാണ് ഈ നടപടിയെന്നും അധികൃതർ വ്യക്തമാക്കി. അനധികൃത കച്ചവടക്കാർ റോഡ് കൈയ്യേറുകയും, ഗതാഗത പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.

പാർപ്പിട വ്യവസ്ഥകളെ ലംഘിക്കുകയും പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയും ചെയ്ത 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്യാന്പയിൻ തുടരുമെന്നും, നിയമവിരുദ്ധ കച്ചവടങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ മുൻകൂട്ടി അറിയിക്കാതെയുള്ള സന്ദർശനങ്ങൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed