പോ­ലീസ് ഉദ്യോ­ഗസ്ഥനെ­ കൊ­ലപ്പെ­ടു­ത്തി­യ പ്രതികളുടെ വധശി­ക്ഷ ശരി­വെ­ച്ചു


മനാമ : പോലീസ് ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് ഫരീദിന്റെ മരണത്തിനിടയാക്കിയ ബോംബ് ആക്രമണ കേസിൽ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. കേസിലെ മുഖ്യ പ്രതിയായ വ്യക്തിയെ 2015 ഏപ്രിൽ 29ന് ഹൈ ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. കേസിൽ പ്രതികളായ മറ്റ് ഏഴ് പേർക്ക് ജയിൽ ശിക്ഷയും വിധിച്ചിരുന്നു. ഇതിൽ നാല് പേരെ പത്ത് വർഷം തടവിന് വിധിച്ച കോടതി ഇവരുടെ പൗരത്വം റദ്ദാക്കാനും ഉത്തരവിട്ടിരുന്നു.

പോലീസുകാരെ കൊല്ലുക എന്ന ലക്ഷ്യത്തോടെ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്തി എന്നതാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. 2014 ജൂലൈ 4ന് പ്രതികൾ പോലീസുകാരെ കൊന്നൊടുക്കാൻ ഇന്റലിജൻസിന്റെ വാഹനത്തിൽ ബോംബ് സ്ഥാപിക്കുകയായിരുന്നു. അപ്ലൈഡ് സയൻസസ് യൂണിവേഴ്സിറ്റിക്ക് സമീപം അൽ−ഏക്കർ ഹൈവേയിലാണ് ആക്രമണം നടന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed