ഭീകരർക്ക് അഭയ കേന്ദ്രമായി ഇറാൻ മാറുന്നു : ആഭ്യന്തരമന്ത്രി­


മനാമ : ഇറാൻ കുറ്റവാളികൾക്കും ഭീകരർക്കും അഭയകേന്ദ്രമായി മാറുന്നുവെന്ന് ആഭ്യന്തരമന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ. അറബ് ആഭ്യന്തര മന്ത്രിമാരുടെ 35−ാമത് കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈനിലെ സുരക്ഷാ ഉദ്യോഗസ്ഥർ ആഭ്യന്തര സുരക്ഷയും സ്ഥിരതയും നിലനിർത്താൻ പരിശ്രമിക്കുന്നതായും ഇറാന്റെ ഇടപെടലുകളെ നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കൺവെൻഷനുകളിലെ വ്യവസ്ഥകൾ ഇറാൻ ലംഘിക്കുകയാണെന്നും ഇന്റർപോളിന്റെ റെഡ് നോട്ടീസുകളോട് ഭരണകൂടത്തിന് പ്രതിബദ്ധത ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിക്കുന്നതിന് തീവ്രവാദികൾക്ക് ഇറാൻ പരിശീലനം നൽകിവരുന്നതായി അദ്ദേഹം ആരോപിച്ചു. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണമെന്നും ഷെയ്ഖ് റാഷിദ് പറഞ്ഞു.

ബഹ്‌റൈന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ വിവിധ തരത്തിലുള്ള ഇടപെടലുകൾ നടത്തുന്നു. വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ പ്രവർത്തിക്കാൻ ഭീകരർക്ക് അവർ സാന്പത്തിക സഹായം നൽകുന്നതായും അദ്ദേഹം പറഞ്ഞു. ഇറാനിലെ ഭരണ നേതൃത്വത്തിന് വിശ്വാസമുള്ള തീവ്രവാദികളെ സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അതിൽ പുരുഷന്മാരെയും സ്ത്രീകളെയും, രാഷ്ട്രീയക്കാരെയും മതപണ്ധിതരെയും, പ്രൊഫഷണലുകളേയും, എഴുത്തുകാരേയും മാധ്യമങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു വിഭാഗീയ സൃഷ്ടിച്ച് പ്രതിസന്ധി സൃഷ്ടിക്കാൻ ഇറാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ദൈവകൃപയാൽ അപകടകരമായതോന്നും സംഭവച്ചില്ല. ബഹ്‌റൈൻ ജനതയുടെ ഐക്യദാർഢ്യവും സഹകരണവും വഴി വിവിധ തലങ്ങളിലുള്ള ഇറാന്റെ ഇടപെടലുകളെ പരാജയപ്പെടുത്താനായെന്നും അദ്ദേഹം പറഞ്ഞു. 

ബഹ്‌റൈൻ സമർപ്പിച്ച അറബ് സുരക്ഷാ ഉടന്പടികൾ ഉൾപ്പെടെയുള്ള സംയുക്ത സുരക്ഷാ പദ്ധതികളെക്കുറിച്ച് അജണ്ടയുണ്ടെന്നും ഷെയ്ഖ് റാഷിദ് പറഞ്ഞു. ഭീകരാക്രമണങ്ങളെ പരാജയപ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെ കൗൺസിൽ പ്രശംസിച്ചു. അറബ് രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുകയാണ് ലക്ഷ്യം. ഭീകരപ്രവർത്തനങ്ങളെ ചെറുക്കുന്നതിനും ഭീകരരുടെ സാന്പത്തിക സ്രോതസുകൾ തടയാനും രാജ്യങ്ങൾ സഹകരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed