ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടണം
ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അസോചം. നിലവിൽ മാർച് 31ന് ഇതിനുള്ള കാലാവധി അവസാനിക്കാനിരിക്കെയാണ് അസോചം ഈ നിർദ്ദേശവുമായി രംഗത്തെത്തിയത്.
പഞ്ചാബ് നാഷണൽ ബാങ്കിലും മറ്റ് ചില ബാങ്കുകളിലും നടന്ന തട്ടിപ്പുകൾ ചൂണ്ടിക്കാട്ടിയാണ് അസോചം ഈ ആവശ്യം മുന്നോട്ട് വച്ചത്. കേന്ദ്ര സർക്കാർ ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും അസോചം ആവശ്യപ്പെട്ടു.
ജി.എസ്.ടിയും നോട്ട് നിരോധനവും സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് കരകയറുന്നതിനിടെ മാർച്ച് 31ന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകൾ നിർജ്ജീവമാകുമെന്നത് രാജ്യത്തെ വാണിജ്യ −വ്യവസായ മേഖലയ്ക്ക് കനത്ത വെല്ലുവിളിയാകുമെന്നും അസോചം അഭിപ്രായപ്പെടുന്നു.

