മു­ഹമ്മദ് അഹമ്മദി­ ഗ്രൂ­പ്പ് മാക് അവാ­ർ­ഡ് ദാ­ന ചടങ്ങ് സംഘടി­പ്പി­ച്ചു­


മനാമ : മുഹമ്മദ് അഹമ്മദി ഗ്രൂപ്പ് മാക് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. 2017 വർഷത്തിൽ സ്റ്റാഫ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാകായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. മുഹമ്മദ് അഹമ്മദി ഗ്രുപ്പ് ജനറൽ മാനേജർ ജി. പത്മകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ് മുഖ്യാതിഥിയായി. 4 പി.എം ന്യൂസ് മാനേജിംഗ് ഡയറക്ടർ പ്രദീപ് പുറവങ്കര, സിറാജ് പള്ളിക്കര, റെൻജിഷ് മുണ്ടക്കൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മുഹമ്മദ് അഹമ്മദി ഗ്രൂപ്പ് എച്ച്.ആർ വിഭാഗം തലവൻ സാം കെ.വി നന്ദി പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed