ഫോർമുല വൺ ബഹ്റൈൻ ഗ്രാന്റ് പ്രിക്സ് : തയ്യാറെടുപ്പുകൾ ആരംഭിച്ചു


മനാമ : 2018ലെ ഫോർമുല വൺ ബഹ്റൈൻ ഗ്രാന്റ് പ്രിക്സ് കാറോട്ട മത്സരങ്ങൾക്ക് ഒരുക്കങ്ങൾ ആരംഭിച്ചുവെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 4 മുതൽ 6 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ജി.സി.സിയിലെ തന്നെ പ്രധാനപ്പട്ട കാറോട്ട മത്സരവേദിയായ ബഹ്റൈൻ ഫോർമുല വൺ മത്സരങ്ങൾ നടക്കാൻ ഒന്നരമാസം മാത്രം ബാക്കി നിൽക്കെ വിപുലമായ തയ്യാറെടുപ്പുകൾ തുടങ്ങിയതായും ഭാരവാഹികൾ അറിയിച്ചു. 

ലോക പ്രശസ്ത ബാനറുകളുടെ സംഗീത പരിപാടികളും കുട്ടികൾക്ക് വേണ്ടിയുള്ള വിനോദപരിപാടികളും  മത്സരവേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ തിരഞ്ഞെടുത്ത ആറ് പേർക്ക് റെയ്സ്  ചാന്പ്യൻമാരായ എം.സി ലാറൻ, ആസ്റ്റൺ മാർട്ടിൻ എന്നിവരുടെ കൂടെ ട്രാക്ക് ടൂർ നടത്താനുള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ വർഷത്തെ പരസ്യവാചകം റെയ്സ് ദ സ്റ്റാർസ് എന്നാണ്. 2017ൽ മുപ്പത്തി മൂന്നായിരം പേരാണ് ഒരു ദിവസം മത്സരം കാണാൻ എത്തിയത്. മൂന്ന് ദിവസം കൊണ്ട് തൊണ്ണൂറ്റിമൂന്നായിരം പേർ എത്തി റെക്കോർഡ് സൃഷ്ടിച്ചെന്നും, നിരവധി പുതുമയാർന്ന പരിപാടികളുള്ള ഈ വർഷവും അതുകൊണ്ട് തന്നെ   കൂടുതൽ ആളുകളെ പ്രതീക്ഷിക്കുന്നുണ്ടെന്നും  ബി.ഐ.സി കൊമേഴ്ഷ്യൽ ഡയറക്ടർ ഷെരീഫ് അൽ മഹ്ദി പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് www.bahraingp.comഎന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ, സർക്യൂട്ട് ഹോട്ട് ലൈനായ  17450000 എന്ന നന്പറിൽ  വിളിക്കുകയോ ചെയ്യാം. ബി.ഐ.സി കൊമേഴ്ഷ്യൽ ഡയറക്ടർ ഷെരീഫ് അൽ മഹ്ദി, കോർപ്പറേറ്റ് അഫയേഴ്സ് ആന്റ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ഗൾഫ് എയർ ഡയറക്ടർ  ദിയ അൽ ഷാക്കർ, ബി.ഐ.സി ചീഫ് എക്സിക്യുട്ടീവ് ഷെയ്ക്ക്ക് സൽമാൻ ബിൻ ഇസ അൽ ഖലീഫ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed