ബഹ്‌റൈൻ ഫി­ൻ­ടെ­ക്ക് ബേ­ ഔദ്യോ­ഗി­കമാ­യി­ ഉദ്­ഘാ­ടനം ചെ­യ്തു


മനാമ : മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ സാന്പത്തിക സാങ്കേതിക കേന്ദ്രമായ ബഹ്‌റൈൻ ഫിൻടെക്ക് ബേ (ബി.എഫ്.ബി) ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 10,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബി.എഫ്.ബി, ബഹ്‌റൈൻ ബേയിലെ അർകാപിറ്റ കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. 

സാന്പത്തിക മേഖലയ്ക്ക് മുതൽക്കൂട്ടായാണ് കേന്ദ്രം വിലയിരുത്തപ്പെടുന്നത്. നിക്ഷേപകർക്കും സംരംഭകർക്കും സർക്കാർ സ്ഥാപനങ്ങൾക്കും സാന്പത്തിക സ്ഥാപനങ്ങൾക്കും ഇടയിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ബി.എഫ്.ബിക്ക് കഴിഞ്ഞേക്കും. കഴിഞ്ഞ വർഷം നവംബർ 21ന് ബി.എഫ്.ബി പ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും ഇന്നലെയായിരുന്നു ഔദ്യോഗിക ഉദ്ഘാടനം നടന്നത്.

സഹകരണ മേഖല, ഇന്നൊവേഷൻ ലാബുകൾ, പദ്ധതികളുടെ വേഗം വർ‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികൾ, മേൽനോട്ട പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ പരിപാടികൾ, നിക്ഷേപകർക്കും പ്രതിഭകൾക്കുമുള്ള സഹകരണവേദി എന്നിവയും ബി.എഫ്.ബി അവതരിപ്പിക്കും.

ഫിൻടെക് കൺസോഷ്യത്തിന്റെ ശാഖയായ ബഹ്‌റൈൻ ഫിൻടെക് കൺസോർഷ്യം വഴി, ബി.എഫ്.ബിയുടെ ഓപ്പറേറ്റർ ആന്റ് ഇക്കോസിസ്റ്റം ബിൽഡറായി പ്രവർത്തിക്കും. 28 സ്ഥാപക പങ്കാളികളടക്കം 50 പങ്കാളികളെയും ഇന്നലെ പ്രഖ്യാപിച്ചു. നവീകരണത്തിന് ആവേശം പകരുന്നതിന് ബി.എഫ്.ബി സുപ്രധാന പങ്ക് വഹിക്കുമെന്ന്  ബഹ്‌റൈൻ സാന്പത്തികകാര്യ ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഖാലിദ് അൽ റുമൈഹി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed