ഷു­ഹൈബ് വധം : പ്രതികളെ സി.പി.എം പുറത്താക്കും


തൃശ്ശൂർ : മട്ടന്നൂരിൽ കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രവർത്തകരെ സി.പി.എം പുറത്താക്കും. പ്രതികളെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി. പാർട്ടി സമ്മേളനത്തിനു ശേഷമാകും നടപടി. ടി.പി ചന്ദ്രശേഖരൻ വധത്തിന് ശേഷം പാർ‍ട്ടിയെ ഏറെ പ്രതിരോധത്തിലാക്കുന്നതാണ് ഷുഹൈബ് വധം.  സംസ്ഥാന സമ്മേളന കാലത്ത് തന്നെ ഇത്തരമൊരു സംഭവമുണ്ടായത് യു.ഡി.എഫ് വളരെ സമർ‍ത്ഥമായി തന്നെ സി.പി.എമ്മിനെ കടന്നാക്രമിക്കാൻ ഉപയോഗിക്കുന്നത് സമ്മേളനത്തിന്റെ ശോഭ കെടുത്തുന്നുണ്ടെന്നും ചില നേതാക്കൾ‍ക്ക് അഭിപ്രായമുണ്ട്. കൊലപാതക രാഷ്ട്രീയത്തിനെതിരെ കർ‍ശന നടപടി വേണമെന്ന് കണ്ണുർ‍ ഒഴികെയുള്ള മറ്റ് ജില്ലാ പ്രതിനിധികൾ‍ക്ക് ഏകാഭിപ്രായമാണെന്നും റിപ്പോർ‍ട്ടുണ്ട്. 

ഫെബ്രുവരി 12ന് രാത്രിയിലാണ് എടയന്നൂരിൽ വെച്ച് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആകാശ്, റിജിൻ രാജ് എന്നിവരെ പോലീസ് പിടികൂടിയിരുന്നു. പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് പിടിയിലായവരിൽനിന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇന്നലെ നടന്ന സമാധാന യോഗം കോൺഗ്രസ്− സി.പി.എം നേതാക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കോൺഗ്രസ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed