മലയാളി മനസ് ചികിത്സാസഹായം കൈമാറി
മനാമ: അർബുദം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ബഹ്റൈൻ പ്രവാസിയായ മധുവിന്റെ തുടർചികിത്സയ്ക്കായി സുമനസ്സുകളിൽ നിന്നും ബഹ്റൈനിലെ കൂട്ടായ്മയായ മലയാളി മനസ് സ്വരൂപിച്ച ഒരു ലക്ഷം രൂപ ഗൾഫ് മാധ്യമം റെസിഡന്റ് ഓഫീസർ ജലീൽ മധുവിന് കൈമാറി. മധുവിന്റെ ഭവനത്തിൽ കൂടിയ ചടങ്ങിൽ എം.എം.ടീം രക്ഷാധികാരി ചന്ദ്രൻ തിക്കോടി പ്രസിഡണ്ട് സിജോ ജോസ് സെക്രട്ടറി കുട്ടൻ തളി, കോ-ഓർഡിനേറ്റർ ആനന്ദ് ട്രഷറർ എബിമോൻ മറ്റ് എക്സിക്യുട്ടീവ് അംഗങ്ങളായ അനിരുദ്ധൻ, റോജി ജോൺ, സുഭാഷ്, വിനോദ് ജോൺ എന്നിവർ പങ്കെടുത്തു. ബഹ്‌റൈനിലെ പ്രവാസികൾക്കിടയിൽ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഒരുകൂട്ടം മനുഷ്യസ്നേഹികളുടെ കൂട്ടായ്മയാണ് എം.എം ടീം.

