‘മാണിക്യ മലരായ പൂവി’; പാട്ടിനെതിരെ കേസെടുക്കുന്നത് സുപ്രീംകോടതി വിലക്കി
ന്യൂഡൽഹി : അഡാർ ലൗ എന്ന മലയാള സിനിമയിലെ വിവാദ ഗാനമായ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിനെതിരെ രാജ്യത്തിന്‍റെ ഒരിടത്തും ഇനി കേസെടുക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചിത്രത്തിന്‍റെ സംവിധായകനും നടി പ്രിയ വാര്യരും നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
പാട്ടിനെതിരെ വിവിധ േസ്റ്റഷനുകളിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളും കോടതി േസ്റ്റ ചെയ്തു. ഗാനത്തിനെതിരെ നടപടി അരുതെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മഹാരാഷ്ട്ര, തെലുങ്കാന സർക്കാറുകൾക്ക് നോട്ടീസും അയച്ചു.
ഹർജിയിൽ പിന്നീട് വിശദമായ വാദം കേൾക്കുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

