എസ്.കെ­.എസ്.എസ് എഫ് ഫണ്ട് കൈ­മാ­റി­


മനാമ: ഇന്ത്യയിലെ റോഹിംഗ്യൻ ജനതയ്ക്ക് വേണ്ടി എസ്.കെ.എസ്.എസ്.എഫ് ഡൽഹി ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ നടക്കുന്ന സ്ഥിരം സഹായ പദ്ധതി പ്രവർ‍ത്തനങ്ങളിലേയ്ക്ക് ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് ശേഖരിച്ച ഫണ്ട് സംസ്ഥാന കമ്മറ്റിക്ക് കൈമാറി. കഴിഞ്ഞ ദിവസം ചെമ്മാട് ദാറുൽ‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ‍ നടന്ന “വിവിസേ” എന്ന എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്സ് പാർ‍ലിമെന്‍റ് ചടങ്ങിൽ‍ വെച്ചാണ് ഫണ്ട് കൈമാറ്റം നടന്നത്.ബഹ്റൈനിൽ നിന്നും എസ്.കെ.എസ്.എസ്.എഫ് ശേഖരിച്ച സംഖ്യയുടെ ചെക്ക് കഴിഞ്ഞ ദിവസം സംഘടനാ പ്രസിഡണ്ട് അഷ്റഫ് അൻ‍വരി ചേലക്കര സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്−രി മുത്തുകോയ തങ്ങൾ മുഖേനെ എസ്.കെ.എസ്.എസ്.എഫ് േസ്റ്ററ്റ് കമ്മറ്റിക്ക് സമർപ്പിച്ചു.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന നേതാക്കൾക്ക് പുറമെ സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ, ട്രഷറർ വി.കെ കുഞ്ഞഹമ്മദ് ഹാജി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed