ഭൂ­മി­ക പൊ­തു­ചർ­ച്ച സംഘടി­പ്പി­ച്ചു­


മനാമ: ഭൂമിക ബഹ്റൈന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണവും പൊതുചർ‍ച്ചയും സംഘടിപ്പിച്ചു. ‘ഇന്ത്യൻ ജുഡീഷ്യറിയും ജനാധിപത്യത്തിലെ ദശാസന്ധികളും’ എന്ന വിഷയത്തിൽ കെ.സി.എ ഹാളിൽ‍ നടത്തിയ പരിപാടിയിൽ കെ.ടി നൗഷാദ് മുഖ്യപ്രഭാഷണം നടത്തി.സ്വതന്ത്രവും സുതാര്യവുമായ ജൂഡീഷറി സംവിധാനം ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും നിയമങ്ങളിലെയും നിയമസംവിധാനങ്ങളിലെയും പോരായ്മകൾ പരിഹരിച്ചാൽ‍ മാത്രമെ രാജ്യത്തെ ഓരോ പൗരനും നീതി ലഭ്യമാകൂയെന്നത് ലളിതമായ വസ്തുതയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ കെ.ടി നൗഷാദ് ഓർ‍മ്മിപ്പിച്ചു. നീതിയും നിയമവും തമ്മിലുള്ള ബന്ധത്തെ അടിവരയിട്ട് ഉറപ്പിച്ചുകൊണ്ട് ഇന്ത്യൻ‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ‍ സഹായിക്കുന്ന ഉജ്ജ്വലമായ വിപ്ലവപ്രവർ‍ത്തനമായിരുന്നു നീതിക്ക് വേണ്ടി ജനങ്ങളിലേയ്ക്ക് പോകാനുള്ള സുപ്രീം കോടതി ന്യായാധിപന്മാരുടെ തീരുമാനമെന്ന് അദ്ധ്യക്ഷപ്രസംഗം നടത്തിയ ഇ.എ സലീം നിരീക്ഷിച്ചു. അനിൽ വേങ്കോട്, എബി, എസ്.വി ബഷീർ‍, പങ്കജ്‌നഭൻ‍, വിജു കൃഷ്ണൻ‍, പി.വി സുരേഷ്, സ്വാതി ജോർ‍ജ്ജ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed