ഐ.സി­.ആർ.എഫ് പു­തി­യ കമ്മി­റ്റി­ നി­ലവിൽ വന്നു


മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ബഹ്‌റൈൻ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ പുതിയ ഭരണസമിതി നിലവിൽ വന്നു. അരുൾ ദാസ് തോമസ് ചെയർമാനായിട്ടുള്ള പുതിയ ടീമിൽ മുൻചെയർമാൻ ഭഗവാൻ അസർപോർട്ട ഉപദേഷ്ഠാവായും സ്ഥാനമേൽക്കും.ഡോ. ബാബു രാമചന്ദ്രനാണ് വൈസ് ചെയർമാൻ. മെഹ്റു വെസ്വാല ജനറൽ സെക്രട്ടറിയായും, യു.കെ മേനോനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. മണി ലക്ഷ്മണ മൂർത്തിയാണ് ട്രഷറർ, ജോൺ ഫിലിപ്പാണ് പുതിയ ജോയിന്റ് ട്രഷറർ. റോസാലൈൻ റോയ്, അലോക് ഗുപ്ത, നിഷ രംഗരാജൻ, സുരേഷ് കുമാർ, സുനിൽ കുമാർ, സുബൈർ കണ്ണൂർ, രാഗേഷ് ശർമ്മ, ഡി.വി ശിവകുമാർ, പി.എസ് ബാല സുബ്രമണ്യം, പങ്കജ്നല്ലൂർ, എന്നിവരാണ് കോർ കമ്മിറ്റി അംഗങ്ങൾ. കൂടാതെ 20 അംഗങ്ങളും പുതിയ കമ്മിറ്റിയിൽ ഉണ്ട്.ബഹ്റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾ ഇന്ത്യൻ എംബസിയുെട സഹായ സഹകരണത്തോടെ . ഐ.സി.ആർ.എഫിന്റെ .നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. കൂടാതെ വിവിധ ലേബർ ക്യാന്പുകളെ കേന്ദ്രീകരിച്ച് മെഡിക്കൽ ക്യാന്പുകൾ, ഭക്ഷണ വിതരണം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed