സോ­ളാർ - വി­ൻ­ഡ് എനർ­ജി­ പദ്ധതി­കൾ­ക്ക് 6.5 മി­ല്യൺ ബഹ്‌റൈൻ ദി­നാർ


മനാമ : സൗരോർജ്ജത്തിൽനിന്നും കാറ്റിൽനിന്നും പരീക്ഷണാടിസ്ഥാനത്തിൽ 5 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് 6.5 മില്ല്യൺ ബഹ്‌റൈൻ ദിനാർ അനുവദിച്ചു. 12 ഹെക്ടറിലധികം വിസ്തൃതിയുള്ള പദ്ധതിയുടെ 75 ശതമാനവും പൂർത്തിയായി. പദ്ധതി ജൂണിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി പ്രദേശം സന്ദർശിച്ച വൈദ്യുത−ജലവകുപ്പ് മന്ത്രി ഡോ. അബ്ദുൾഹുസ്സൈൻ മിർസയാണ് പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. 

വൈദ്യുത−ജലവകുപ്പ് (ഇഡബ്ല്യൂഎ) ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഷെയ്ഖ് നവാഫ് ബിൻ ഇബ്രാഹിം അൽ ഖലീഫ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടോപ്പമുണ്ടായിരുന്നു.

ഊർജ്ജ ഉൽപാദനത്തിനുള്ള പുതിയ സ്രോതസ്സുകൾ കണ്ടെത്തുന്നതിനും, ഊർജ്ജോത്പാദനത്തിൽ പ്രകൃതിവാതകത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ഭാഗമായി കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കുന്നതിനുമായാണ് വിഷൻ 2030ന്റെ ബഹ്‌ഗമായി പദ്ധതി നടപ്പിലാക്കുന്നത്. 3 മെഗാവാട്ട് സൗരോർജ്ജ സെൽ, രണ്ടു 2 മെഗാവാട്ട് വിൻഡ് ടർബൈൻസ്, കൺട്രോൾ യൂണിറ്റ് എന്നിവ അടങ്ങിയതാണ് പദ്ധതി. ഇവയെ 11 കെ.വി വൈദ്യുത ലൈനുമായി ബന്ധിപ്പിക്കും.

വിൻഡ് ടർബൈനുകളുടെയും സൗരോർജ്ജ സെല്ലുകളുടെയും നിർമ്മാണം പൂർത്തിയായി. കൺട്രോൾ ബിൽഡിങ്ങിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ജർമൻ കൺസൾട്ടൻസി ഫിച്ച്ട്നറിന്റെ മേൽനോട്ടത്തിൽ ജർമൻ കന്പനിയായ ജുവി ഇന്റർനാഷണലാണ് പദ്ധതി നടപ്പിലാക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed