കാനൂ ഗ്രൂപ്പ് ചെയർമാൻ മുബാറക് ജാസ്സിം കാനൂ അന്തരിച്ചു


മനാമ : പ്രശസ്ത വ്യവസായിയും യൂസഫ് ബിൻ അഹ്മെദ് കാനൂ ഗ്രൂപ്പിന്റെ ചെയർമാനുമായ മുബാറക് ജാസ്സിം കാനൂ അന്തരിച്ചു. 88 വയസ്സായിരുന്നു. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെ അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മനാമ സെമിത്തേരിയിൽ, ദുഹ്ർ പ്രാർഥന കഴിഞ്ഞ് നടക്കുന്ന സംസ്കാര ചടങ്ങിന് ലോകമെമ്പാടുമുള്ള വ്യവസായികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.  
 
ബഹ്റൈൻ സമ്പദ്വ്യവസ്ഥയെ രൂപപ്പെടുത്താൻ   മുബാറക് ജാസ്സിം കാനു വഹിച്ച പ്രധാന പങ്ക് എപ്പോഴും ഓർമ്മിക്കപ്പെടുന്നതാണ് . ബഹ്റൈനിലെ ബിസിനസ് മേധാവികളുടെ ഇടയിൽ അറിയപ്പെടുന്ന പേരാണ് കാനൂ. കാനൂ ഗ്രൂപ്പിന്റെ വളർച്ചയിൽ ഇദ്ദേഹത്തിന് വലിയ പങ്കുണ്ട്. ഗൾഫ്, അറേബ്യൻ രാജ്യങ്ങളിലെ ഏറ്റവും അഭിമാനകരമായ കുടുംബസ്ഥാപനങ്ങളിൽ ഒന്നായി യൂസഫ് ബിൻ അഹ്മെദ് കാനൂ ഗ്രൂപ്പ് മാറിയത് ഇദ്ദേഹത്തിന്റെ നേതൃത്ത്വത്തിലാണ്.
 
പുരുഷന്മാർക്ക് മാഹൂസിലെ കാനൂ മജ്‌ലിസിലും സ്ത്രീകൾക്ക് അന്തരിച്ച ഹമദ് കാനുവിന്റെ മാഹൂസിലെ വസതി( വില്ല 1328, റോഡ് 3429, ബ്ലോക്ക് 334 )യിലും വ്യാഴാഴ്ച വരെ അനുശോചനം രേഖപ്പെടുത്താവുന്നതാണ്.           

You might also like

  • Lulu Exchange
  • Straight Forward

Most Viewed