വിഷൻ 2026മായി ഹ്യുമൺ വെൽഫെയർ ട്രസ്റ്റ്
മനാമ : പിന്നോക്കം നിൽക്കുന്നവരെ കൈപിടിച്ചുയർത്താനുള്ള ശ്രമങ്ങൾ ദേശീയോദ് ഗ്രഥന പ്രവർത്തനമാണെന്ന് ഹ്യൂമൺ വെൽഫെയർ ട്രസ്റ്റ് ജനറൽ സെക്രട്ടറി ടി. ആരിഫലി വ്യക്തമാക്കി. വിഷൻ 2026 ബഹ്റൈൻ ചാപ്റ്റർ ഫ്രണ്ട്്സ് സോഷ്യൽ അസോസിയേഷൻ, ക്യാപിറ്റൽ ചാരിറ്റി അസോസിയേഷൻ എന്നിവയുമായി സഹകരിച്ച് നടത്തിയ പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദരിദ്രരെ സുസ്ഥിര വികസന പ്രവർത്തനങ്ങളിലൂടെ ശാക്തീകരിക്കാനും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കുകയെന്നതുമാണ് വിഷൻ 2026 പദ്ധതി വഴി ലക്ഷ്യമിടുന്നത്. സർക്കാർ പദ്ധതികളെ കൂടി സംയോജിപ്പിച്ച് കൊണ്ടുള്ള ഗ്രാമ വികസന പദ്ധതികളാണ് ഇതിലൂടെ നടപ്പാക്കുന്നത്.
മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ ബിലാൽ സലീമിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ഫ്രണ്ട്സ് പ്രസിഡണ്ട് ജമാൽ നദ്്വി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എം സുബൈർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിഷൻ 2026 സെക്രട്ടറി കെ.കെ മമ്മുണ്ണിയും സംസാരിച്ചു.
വിഷൻ പി.ആർ മാനേജർ ഡോ. റിദ് വാൻ അഹ്മദ് റഫീഖി, പി.എസ് നൂറുദ്ദീൻ, വിഷൻ ബഹ്റൈൻ ചാപ്റ്റർ, സെക്രട്ടറി എ. അഹ്മദ് റഫീഖ്, ഫ്രണ്ട്സ് വൈസ് പ്രസിഡണ്ടുമാരായ സഈദ് റമദാൻ നദ്്വി, ഇ.കെ സലീം, യൂത്ത് ഇന്ത്യ പ്രസിഡണ്ട് യൂനുസ് സലീം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രോഗ്രാം കോ-ഓർഡിനേറ്റർ എം. ബദ്റുദ്ദീൻ നന്ദി പ്രകാശനം നടത്തിയ പരിപാടി എ.എം ഷാനവാസ് നിയന്ത്രിച്ചു.

