ഹൂറ ഭാഗത്ത് മയക്ക് മരുന്ന് റാക്കറ്റ് സജീവം
മനാമ : കഴിഞ്ഞ ദിവസം ഹൂറയിലുണ്ടായ 18 കാരന്റെ മരണത്തെ തുടർന്ന് പോലീസ് ഇവിടെയുള്ള പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഈ ഭാഗത്ത് മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചുവരുന്നതായുള്ള പരാതിയും സജീവമായതിനെ തുടർന്നാണിത്. മയക്ക് മരുന്നിനോടൊപ്പം തന്നെ ലഹരി ലഭിക്കാനായി വിവിധ കെമിക്കലുകളും യുവാക്കൾ ഉപയോഗിച്ച് വരുന്നുണ്ട്. ഇവിടെ കൊല്ലപ്പെട്ട അബ്ദുള്ള ഹുമൈദയും കൂട്ടുക്കാരും ഇതുപോലെയുള്ള ലഹരി റാക്കറ്റിൽ പെട്ടവരാണെന്ന് സംശയിക്കുന്നു.
ഉമ്മുൽഹസത്താണ് കൊല്ലപ്പെട്ട അബ്ദുള്ള താമസിച്ചു വന്നിരുന്നത്. അവിടെ നിന്നും ഹൂറയിലെത്തിയാണ് അനാവശ്യ കൂട്ടുക്കെട്ടിൽ പെട്ടുപോയത്. ഇന്ത്യക്കാരടക്കമുള്ള നിരവധി പേർ തിങ്ങി പാർക്കുന്ന മേഖലയാണിത്. ഇവിടെ അടുത്തുള്ള ആൻഡലസ് ഗാർഡനിൽ വിദ്യാർത്ഥികളുടെ ഇടയിൽ മയക്ക് മരുന്ന് കൈമാറ്റങ്ങൾ നടക്കുന്ന പ്രധാന ഇടമാണെന്ന വാർത്ത മുന്പ് വന്നിരുന്നു.

