ഓഫർ വില നൽകാത്തവർക്കെതിരെ നടപടിയുണ്ടാകും
മനാമ : പരസ്യങ്ങളിൽ നൽകുന്ന വിലയെക്കാൾ അധികം ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന കച്ചവടസ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് ബഹ്റൈൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയക്ടറേറ്റ് അറിയിച്ചു.
ആർട്ടിക്കിൾ അഞ്ച്, ആറ് എന്നിവയുടെ ലംഘനമാണിതെന്നും, ഇത്തരം പരാതികൾ ലഭിച്ചാൽ സ്ഥാപനങ്ങൾക്ക് കനത്ത പിഴ ഈടാക്കുമെന്നും അധികൃതർ പറഞ്ഞു.

