ആൽ‍­ഫാ­ വൺ മെ­ഡി­ക്കൽ‍ ഫണ്ട് നി­ലവിൽ‍ വന്നു­


മനാമ : ബഹ്റൈൻ ആസ്ഥാനമായി പ്രവർ‍ത്തിക്കുന്ന ശ്രം ആന്റ് മ്രം റിസോഴ്‍സസ് ലിമിറ്റഡിന്റെയും, കാനഡ ആസ്ഥാനമാക്കി പ്രവർ‍ത്തിക്കുന്ന പ്രോവിവ ഫാർമയുടെ സംയുക്തസംരഭമായ ആൽ‍ഫ വൺ മെഡിക്കൽ‍ ഫണ്ട് നിലവിൽ‍ വന്നു. ഇന്നലെ അംവാജ് ഐലന്റിൽ‍ നടന്ന ചടങ്ങിലാണ് ഇത് സംബന്ധിച്ച ധാരണാപത്രം കൈമാറിയത്.  ചടങ്ങിൽ ശ്രം ആന്റ് മ്രം റിസോഴ്‍സസിന്റെ ചെയർമാനായ ഡോ. ഷൈലേഷ് ലച്ചു ഹീര നന്ദിനി, പ്രോവിവ ഫാർമ പ്രസിഡണ്ട് ഡോ. സത്യ പ്രകാശ്, ശ്രം ആന്റ് മ്രം റിസോഴ്‍സസിന്റെ ഡയറക്ടർമാരായ രേണുക പുള്ളാട്ട്, മനോജ് തോടി, ആത്മീയാചാര്യൻ ഗുരുജി കുമാരൻ സ്വാമി തുടങ്ങിയവർ‍ പങ്കെടുത്തു. ഈ പദ്ധതി നിലവിൽ വരുന്നതോടെ മരുന്ന് നിർമ്മാണ കന്പനികൾ‍ക്കും, മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പ്രവർ‍ത്തിക്കുന്നവർ‍ക്കും, ഈ മേഖലയിൽ‍ കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്നതിനും ഉപകാരപ്രദമാകുമെന്ന് പങ്കെടുത്തവർ‍ അഭിപ്രായപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed