ബഹ്‌റൈനിൽ 18 വയസുകാരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
മനാമ: കഴിഞ്ഞ ബുധനാഴ്ച്ച ഹൂറയിലെ സുബാറ അവന്യൂവിനടുത്ത് ഉണ്ടായ സംഘർഷത്തിൽ പതിനെട്ട് വയസുകാരൻ കൊല്ലപ്പെട്ടതായി ബഹ്റൈൻ അഭ്യന്തരമന്ത്രാലം അറിയിച്ചു. അബ്ദുള്ള ഹുമൈദ എന്ന സുഡാൻ വംശജനായ ബഹ്റൈനി പൗരനാണ് മരണപ്പെട്ടത്. ബുധനാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു. കൂട്ടുക്കാരുടെ ഇടയിൽ ഉണ്ടായ തർക്കമാണ് മരണത്തിന് കാരണമായതെന്ന് അറിയുന്നു. മരിച്ച അബ്ദുള്ളയുടെ നെഞ്ചിലും വയറിലും തലയിലും മൂർച്ചയുള്ള സ്റ്റീൽ റോഡ് ഉപയോഗിച്ച് മർദ്ദിച്ചതായും, തലയിൽ കല്ല് കൊണ്ടുള്ള ഏറിൽ മാരകമായ പരുക്കേറ്റതായും ഫോറൻസിക്ക് വിഭാഗം അറിയിച്ചു. സംഭവത്തെത്തുടർന്ന് ഓടിപോയ അക്രമികളെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് ക−െസ്റ്റഡിയിലെടുത്തു. ഇപ്പോൾ സംഭവത്തെ പറ്റിയുള്ള കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

