സയ്യെദ് ഫ്യൂ­ച്ചർ എനർ­ജി­ പ്രൈസ് വി­ജയി­കളെ­ ആദരി­ച്ചു­


മനാമ: സുപ്രീം കൗൺ‍സിൽ‍ ഓഫ് യൂത്ത് ആന്റ് സ്പോർ‍ട്സ് ചെയർ‍മാനും, ബഹ്റൈൻ ഒളിന്പിക് കമ്മിറ്റി പ്രസിഡണ്ടുമായ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ −ഖലീഫ സയ്യെദ് ഫ്യൂച്ചർ എനർജി പ്രൈസ് ജേതാക്കളെ ആദരിക്കുന്നതിനായി ബഹ്റൈൻ ബയൻ സ്കൂൾ സന്ദർശിച്ചു. വിദ്യാർത്ഥികളുടെ കഴിവുകളെ അദ്ദേഹം പ്രകീർത്തിക്കുകയും ഇതോടനുബന്ധിച്ച ചടങ്ങിൽ അവരെ ആദരിക്കുകയും ചെയ്തു.

അയ ബിന്റ് ഹിഷാം അൽ ഖലീഫ, മറിയം നാസിർ, അബ്ദുള്ള അൽ മജിദ്, സൈനാബ് അൽ ദൈസി, ജൂഡ് അൽ ഷീറാവി, സെയ്ൻ അലി, ഹയ മഹ്‌മൂദ്‌, അലി അൽ മാൻഡിൽ, നൂറ ബാനി ഹമദ്, സൈനാബ് ഖലാഫ്, സെയ്ൻ അൽ ബാലുഷി എന്നീ കുട്ടികളാണ് അബുദാബിയിൽ നടന്ന ഹൈസ്കൂൾ −ഏഷ്യ വിഭാഗത്തിലെ സയ്യെദ് ഫ്യൂച്ചർ എനർജി പ്രൈസ് വിജയികളായവർ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed