സ്‌കൂൾ ബാ­ഗി­ന്റെ­ അമി­ത ഭാ­രം മൂ­ലം ഉണ്ടാ­കു­ന്ന പ്രശ്നങ്ങൾ


മനാമ: സ്കൂൾ ബാഗിന്റെ അമിത ഭാരം എല്ലാ കാലത്തും ചർ‍ച്ച ചെയ്യപ്പെടുന്നതാണെങ്കിലും അതിന് പരിഹാരം കണ്ടെത്താൻ സാധിക്കുന്നില്ല എന്നതാണ് യാത്ഥാർ‍ത്ഥ്യം. വേൾഡ് ഹെൽത്ത് ഓർഗനൈസേക്ഷന്റെ പഠനത്തിൽ ലോകത്തിലെ ഇരുപത് ശതമാനത്തോളം കുട്ടികൾ സ്‌കൂൾ ബാഗിന്റെ അമിത ഭാരം മൂലം പുറം വേദന അനുഭവിക്കുന്നതായി കണക്കുകൾ രേഖപ്പെടുത്തുണ്ടെന്ന് അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോക്ടർ പങ്കജ് പി. ജോഷി പറഞ്ഞു. സൗദ്യ അറേബ്യയിൽ സമീപകാലത്ത് 2567 കുട്ടികളിൽ നടത്തിയ പഠനത്തിൽ അമിത ഭാരം മൂലം 42 ശതമാനം കുട്ടികളിൽ പുറം വേദന ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, കുട്ടികളിൽ അമിത ക്ഷീണം, പേശി വേദന, ഏകാഗ്രത ഇല്ലായ്മ, മാനസിക സമ്മർദ്ദം, മൂത്രാശയ സംബന്ധമായ അസുഖങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യതകൾ സ്കൂൾ ബാഗിന്റെ അമിത ഭാരം മൂലം ഉണ്ടാകാനിടയുണ്ടെന്നും അദ്ദേഹം പറയുന്നു.

സ്‌കൂൾ ബാഗിന്റെ അമിത ഭാരം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ പുസ്തകങ്ങൾ സ്‌കൂളുകളിൽ തന്നെ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക, ഹോം വർക്ക് ചെയ്യാനുള്ള പുസ്തകങ്ങൾ മാത്രം വീട്ടിലേയ്ക്ക് കൊണ്ട് പോവുക, ആവശ്യമുള്ള വസ്തുക്കളാണോ ബാഗിൽ ഉള്ളതെന്ന് ദിവസവും പരിശോധിക്കുക, ഒന്നിലധികം അറകൾ ഉള്ള ബാഗുകൾ ഉപയോഗിക്കുക, അമിത ഭാരം മൂലം കുട്ടികളുടെ നട്ടെലിന് വളവോ, വേദനയോ അനുഭവപ്പെടുന്നതായി തോന്നിയാൽ ഉടൻ വൈദ്യ സഹായം തേടുക, ഇതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് മാതാപിതാക്കൾക്കും, കുട്ടികൾക്കും, അദ്ധ്യാപകർക്കും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, മാതാപിതാക്കൾ ദിവസവും കുട്ടികളുമായുള്ള ആശയവിനിമയം ഉറപ്പ് വരുത്തുക എന്നീ പരിഹാരങ്ങളാണ് ഡോ. പങ്കജ് ജോഷി നിർദ്‍ദേശിക്കുന്നത്. വിറ്റാമിൻ ഡി 3, വിറ്റാമിൻ ബി 12 എന്നിവ എല്ലുകളെ ബലപ്പെടുത്തുന്നവയാണെന്നും കുട്ടിയുടെ മൊത്തം തൂക്കത്തിന്റെ പത്ത് മുതൽ പതിനഞ്ച് ശതമാനം ഭാരം മാത്രമേ സ്കൂൾ ബാഗിനുണ്ടാകാൻ പാടുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed