ടി.പി ഹുസൈന്‍ കോയ മദനിക്ക് ഊഷ്മള സ്വീകരണം നല്‍കി


കുവൈത്ത് : അന്താരാഷ്ട്ര ഖുര്‍ആന്‍ വെളിച്ചം പഠന പദ്ധതിയുടെ ഡയറക്ടര്‍ ടി.പി ഹുസൈന്‍ കോയ മദനിക്ക് എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി. ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി, വൈസ് പ്രസിഡന്‍റ് സിദ്ധീഖ് മദനി, ട്രഷറര്‍ ജസീര്‍ പുത്തൂര്‍ പള്ളിക്കല്‍, വെളിച്ചം സെക്രട്ടറി മനാഫ് മാത്തോട്ടം, എന്‍ജി. ഫിറോസ് ചുങ്കത്തറ, ഹൈദര്‍ പാഴേരി, ടി.എം അബ്ദുറഷീദ്, വീരാന്‍ കുട്ടി സ്വലാഹി, സഅ്ദ് കടലൂര്‍, ആഷിഖ് കടലുണ്ടി, എന്‍.കെ റഹീം എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.
വെളിച്ചം വിംഗ് ഇന്ന് വൈകുന്നേരം 7 മണിക്ക് അബ്ബാസിയയിലെ പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തില്‍ ടി.പി ഹുസൈന്‍ കോയ മദനി മുഖ്യപ്രഭാഷണം നടത്തും.
വെളിച്ചം പരീക്ഷയുടെയും അന്നൂര്‍ ഓണ്‍ലൈന്‍ ക്വിസ്സ് മത്സരത്തിലെയും വിജയികള്‍ക്കുള്ള സമ്മാനദാനം, വെളിച്ചം പുതിയ മൊഡ്യൂല്‍ പ്രകാശനം, ഖുര്‍ആന്‍ ഭാഷണം എന്നിവ സംഗമത്തില്‍ ഉണ്ടായിരിക്കും.
സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. കുവൈത്തിന്‍റെ വിവിധ ഏരിയകളില്‍ നിന്ന് വാഹന സൗകര്യം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക. 65829673, 99060684.

You might also like

  • Lulu Exchange
  • Straight Forward

Most Viewed