എസ്.കെ­.എസ്.എസ്.എഫ് മനു­ഷ്യ ജാ­ലി­ക സംഘടിപ്പിക്കുന്നു


മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് ജനുവരി 26ന് സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയിൽ‍ പ്രമുഖ വാഗ്മിയും യുവ പണ്ധിതനുമായ ഫവാസ് ഹുദവി പട്ടിക്കാട് മുഖ്യപ്രഭാഷണം നടത്തും.

സമസ്തയുടെ പ്രമുഖ സ്ഥാപനമായ ചെമ്മാട് ദാറുൽ‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ‍ നിന്നും മത−ഭൗതിക സമന്വയ പഠനം പൂർ‍ത്തിയാക്കിയ ഹുദവി ബഹുഭാഷാ പണ്ധിതനും പ്രമുഖ വാഗ്മിയുമാണ് ഫവാസ് ഹുദവി.

റിപ്പബ്ലിക് ദിനത്തിൽ‍ ഇന്ത്യയിലും വിദേശ രാഷ്ട്രങ്ങളിലുമായി 40 കേന്ദ്രങ്ങളിലാണ് എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക സംഘടിപ്പിക്കുന്നത്. വർ‍ഷംതോറും നടത്തി വരുന്ന മനുഷ്യജാലികയുടെ പതിനൊന്നാമത് സംഗമമാണ് ജനുവരി 26ന് നടക്കു
ന്നത്. 

ബഹ്റൈനിലെ മനുഷ്യ ജാലികയ്ക്ക് മുന്നോടിയായി ഈ വർ‍ഷം വിദ്യാർ‍ത്ഥികൾ‍ക്കായി കളറിംഗ് കോപിറ്റീഷൻ 2018 എന്ന പേരിലുള്ള പ്രത്യേക പെയിന്‍റിംഗ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ബഹ്റൈനിലെ വിവിധ മദ്റസകളിലെ വിദ്യാർ‍ത്ഥികൾ‍ മാറ്റുരയ്ക്കുന്ന മത്സരം നാളെ ഉച്ചയ്ക്ക് 2 മണി മുതൽ‍ 5 മണി വരെ മനാമ ഗോൾ‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ‍ നടക്കും. മത്സരത്തിന്‍റെ പ്രഥമ ഘട്ടം മദ്റസാ വിദ്യാർത്ഥികൾക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed