മകരവിളക്ക് മഹോത്സവം ഭക്തി സാന്ദ്രമായി
മനാമ: മനാമ അയ്യപ്പ സമാജത്തിന്റെ നേതൃത്വത്തിൽ മനാമ ടി.എച്ച്.എം.സി ഹാളിൽ സംഘടിപ്പിച്ച മകരവിളക്ക് മഹോത്സവം ഭക്തി സാന്ദ്രമായി. മകരവിളക്ക് ദിനത്തിൽ വൈകീട്ട് പ്രാഥമിക പൂജകളോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് അയ്യപ്പ സ്തോത്രത്തിന് ശേഷം മുംബൈ മണികണ്ഠൻ നയിച്ച ശ്രീവിത്തൽ ഭജൻ മണ്ഠലിയുടെ നേതൃത്വത്തിൽ ഭജന അരങ്ങേറി. തുടർന്ന് നടത്തിയ മഹാപ്രസാദത്തിൽ നിരവധി ഭക്തർ പങ്കെടുത്തു.

