കാരുണ്യം പെയിൻ ആന്റ് പാലിയേറ്റീവ് വാർഷിക യോഗം നടത്തി
മനാമ: കാരുണ്യം പെയിൻ ആന്റ് പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ വാർഷിക ജനറൽ ബോഡി യോഗവും അംഗങ്ങളുടെ കുടുംബ സംഗമവും നടത്തി.
മാറാ രോഗങ്ങൾ വന്ന് പ്രയാസങ്ങൾ അനുഭവിക്കുന്ന നിർധനരും സാധാരണക്കാരുമായ മനുഷ്യരുടെ പ്രയാസങ്ങളും വേദനകളും ലഘൂകരിക്കാനുള്ള സാന്ത്വന പ്രവർത്തനങ്ങളുടെ ഈ കാലഘട്ടത്തിലെ ആവശ്യകതയെ കുറിച്ച് വി.സി ഗോപാലൻ സംസാരിച്ചു. തുടർന്ന് ഇതുവരെ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ വിലയിരുത്തുകയും, വളരെ അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങൾ ഭാരവാഹികളെ ചുമതലപ്പെടുത്തുകയും ചെയ്തു. പ്രസിഡണ്ട് റസാഖ് മൂഴിക്കൽ, സെക്രട്ടറി വി.എം ബഷീർ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. പുതിയ കമ്മറ്റിയിലേയ്ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും, വനിതാവിഭാഗം രൂപീകരണവും ഉടൻ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

