മലയാ­ളി­ മനസ് എം.എം ടീം പു­തി­യ ഭാ­രവാ­ഹി­കളെ­ തി­രഞ്ഞെ­ടു­ത്തു


മനാമ: അൽ ഒസ്രയിലെ പാർട്ടി ഹാളിൽ വെച്ച് നടന്ന മീറ്റിങ്ങിൽ മലയാളി മനസ് എം.എം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ചന്ദ്രൻ തിക്കോടി (രക്ഷാധികാരി), സിജോ ജോസ് (പ്രസിഡണ്ട്), രമ്യാ ഗിരീഷ് (വൈസ്പ്രസിഡണ്ട്), രാമൻ കുട്ടി (സെക്രട്ടറി), ജീന (ജോയിന്റ് സെക്രട്ടറി), എബി മോൻ (ട്രഷറർ), പ്രോഗ്രാംഗ്രൂപ്പ് കോർഡിനേറ്റർ:  ആനന്ദ്, ഉപദേശക സമിതി: റോജി ജോൺ ഗംഗൻ തൃക്കരിപ്പൂർ തുടങ്ങിയവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്.

തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്ലഡ്‌ ഡോണേഴ്സ് കേരളാ ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ച് നാളെ വൈകുന്നേരം നാല്  മണി മുതൽ ഏഴ് മണി വരെ ബി.ഡി.എഫ് ഹോസ്പിറ്റലിൽ വെച്ച് രക്തദാന ക്യാന്പ് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed