പരീ­ക്ഷാ­പേ­ടി­ അകറ്റാനായി­ യോ­ഗ ക്ലാസ്


മനാമ: ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനായി ഇന്ത്യൻ സ്‌കൂളിലെ സി.ബി.എസ്.സി വിദ്യാർത്ഥികൾക്ക് ഇന്ത്യൻ എംബസി യോഗ പരിശീലകൻ രുദ്രേഷ് കുമാറിന്റെ നേതൃത്വത്തിൽ യോഗ ക്ലാസ് സംഘടിപ്പിച്ചു. ഓർമ്മശക്തിയും, ഏകാഗ്രതയും വർദ്ധിപ്പിക്കാനുള്ള പ്രായോഗിക പരിശീലന പരിപാടികളാണ് ഇതിൽ ഉൾപ്പെടുത്തിയത്.

യോഗയും, ധ്യാനവും വിദ്യാർത്ഥികളുടെ ഓർമ്മ ശക്തിയും, ശ്രദ്ധയും വർദ്ധിപ്പിക്കുമെന്നും, പരീക്ഷയുൾപ്പെടെ ജീവിതത്തിലും മികച്ച പ്രകടനം കാഴ്ച്ച െവയ്ക്കാൻ ചിട്ടയായ യോഗപരിശീലനത്തിലൂടെ സാധിക്കുമെന്നും രുദ്രേഷ് കുമാർ സിംഗ് പറഞ്ഞു. തുടർന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി ഐ.എസ്.ബി അദ്ധ്യാപകർക്കും പ്രത്യേക യോഗ ക്ലാസ് നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed