മാ­ൽ­കി­യയി­ലെ­ മാ­ത്തം കത്തി­ നശി­ച്ചു­


മനാമ: വടക്കൻ ഗവർണറേറ്റിലെ ഒരു മാത്തത്തിന്റെ ഉൾവശം ഇന്നലെ ഉണ്ടായ അഗ്നിബാധയിൽ കത്തിനശിച്ചു. സംഭവത്തിൽ ആൾ അപായമൊന്നും ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. മാൽകിയ ഗ്രാമത്തിൽ രാവിലെ 1:15ന് ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അപകടം ഉണ്ടായത്, സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് തീ അണച്ചതായും വേണ്ട നടപടികൾ കൈക്കൊണ്ടതായും മന്ത്രാലയം അറിയിച്ചു. ഇമാം അൽ റെധാ മാത്തത്തിലാണ് അപകടമുണ്ടായതെന്ന് ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ് ആന്റ് എന്റോവ്മെന്റ് മന്ത്രാലയത്തിന്റെ ജഫാരിയ വാഖ്‌ഫ്‌ ഡയറക്ടറേറ്റ് (ജെഡബ്ല്യുഡി) പിന്നീട് സ്ഥിരീകരിച്ചു. ജെഡബ്ല്യുഡി പ്രസിഡണ്ട് ഷെയ്ഖ് മൊഹ്‌സിൻ അൽ അസ്‌ഫൂർ അപകടം നടന്ന സ്ഥലം സന്ദർശിച്ചു. ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാനും അധികാരികളുമായി ചേർന്ന് റിപ്പോർട്ട് സമർപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അദ്ദേഹം ചുമതലപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed