വിദ്യാലയങ്ങളിൽ വിശ്വ ഹിന്ദി ദിവസ് ആചരിച്ചു
മനാമ:ഇന്ത്യൻ സ്കൂളിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ വിശ്വ ഹിന്ദി ദിവസ് ആചരിച്ചു. ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർ അശോക് കുമാർ സിൻഹ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ആനന്ദ് പ്രകാശ്, പ്രധാനാദ്ധ്യാപകൻ പളനി സ്വാമി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന കലാപരിപാടിയിൽ ‘ശിക്ഷാ ക മഹത്വ’ എന്ന ഹിന്ദി നാടകവും അരങ്ങേറി.
ജനുസ്സനിലെ ന്യൂ ഹൊറൈസൺ സ്കൂളിൽ ഹിന്ദി വിഭാഗം പ്രധാനാദ്ധ്യാപിക സിന്ധു മോഹൻലാലിന്റെ നേതൃത്വത്തിൽ ഹിന്ദി ദിവസ് ആചരിച്ചു. തുടർന്ന് ഹിന്ദി ഭാഷയിലെ ഗാനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള നൃത്തനൃത്യങ്ങൾ, നാടകം എന്നിവ അരങ്ങേറി.

