ലോക കേരള സഭയിലേയ്ക്ക് ബഹ്റൈൻ പയനിയേഴ്‌സിന്റെ സ്ഥാപകാംഗവും
മനാമ: നാളെ മുതൽ നടക്കുന്ന ലോക കേരള സഭയിൽ മുൻ ബഹ്റൈൻ പ്രവാസിയും ബഹ്റൈനിലെ പയനീയേഴ്സ് എന്ന സംഘടനയുടെ സ്ഥാപകാംഗവുമായ പി.സി വിനോദും തിരഞ്ഞെടുക്കപ്പെട്ടു. ഈ ഒരു നേട്ടം കൈവരിച്ചതിൽ അദ്ദേഹത്തെ ബഹ്‌റൈൻ പയനിയേഴ്‌സ് അനുമോദിച്ചു. പ്രവാസകാലയളവിൽ ബഹ്‌റൈനിലെ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന പി.സി വിനോദിന്റെ സാന്നിധ്യം പ്രവാസി പ്രശ്നങ്ങൾ കൂടി ചർച്ച ചെയ്യപ്പെടുന്ന വേളയിൽ ഒരു മുതൽക്കൂട്ട് ആകുമെന്ന് പയനിയേഴ്സ് ആക്ടിങ് പ്രസിഡണ്ട് ബാബു ജി. നായർ, ജനറൽ സെക്രട്ടറി ബിനോജ് മാത്യു എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം സെക്രട്ടറി, സമാജത്തിന്റെ നേതൃത്വത്തിൽ വിവിധ വർഷങ്ങളിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലുകളുടെ കൺവീനർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ള പി.സി വിനോദ് ഇപ്പോൾ ‘കേരള പ്രവാസി ഫെഡറേഷൻ’ സംസ്ഥാന സെക്രട്ടറി കൂടിയാണ്.

