ഡയാ­ലി­സിസ് സെ­ന്ററി­ന്റെ­ ശി­ലാ­സ്ഥാ­പനം നി­ർ­വ്വഹി­ച്ചു


മനാമ: കുറ്റ്യാടിയിലെ നിർധനരായ വൃക്കരോഗികൾക്ക് പ്രത്യാശയുടെ കിരണമായി മാറാൻ പോകുന്ന വെളുത്തപറന്പിൽ തെരുവത്ത് ബീബി ഹജ്ജുമ്മ സ്മാരക സൗജന്യ ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം കേരള സ്പീക്കർ ശ്രീരാമകൃഷ്‌ണൻ നിർവ്വഹിച്ചു. ബഹ്‌റൈനിലെ വ്യാപാരിയും തണൽ− ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരിയുമായ തെരുവത്ത് അബ്ദുൽ മജീദ് ആണ് കുറ്റ്യാടി - പേരാന്പ്ര സംസ്ഥാന പാതയുടെ സമീപം 14 സെന്റ് സ്ഥലം നൽകി തന്റെ മാതാവിന്റെ പേരിൽ കെട്ടിടം നിർമ്മിക്കുന്നത്. ജീവകാരുണ്യ പ്രസ്ഥാനമായ തണൽ −കരുണയുടെ യു.എ.ഇയിലുള്ള പ്രവർത്തകരുടെ കൂട്ടായ്മയാണ് ഡയാലിസിസ് ഉപകരണങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. ചങ്ങരോത്ത്, കുറ്റ്യാടി, വേളം, മരുതോങ്കര, കൂത്താളി, ചക്കിട്ടപാറ എന്നീ പഞ്ചായത്തുകളിലെ വൃക്കരോഗികൾക്ക് വലിയ ആശ്വാസമാകുന്ന ഈ സെന്റർ 2018 ജൂൺ മാസത്തോടെ പണിപൂർത്തീകരിച്ച് പ്രവർത്തനം തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സ്ഥലത്തിന്റെ രേഖകളും ഫണ്ടും ഇ.കെ വിജയൻ എം.എൽ.എ സ്വീകരിച്ചു. ഡയാലിസിസ് സെന്ററിലേയ്ക്ക് ആവശ്യമായ പത്ത് മെഷീനുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഫണ്ട് തണൽ യു.എ.ഇ ഘടകത്തിന് വേണ്ടി കുളക്കണ്ടത്തിൽ ജമാൽ, ടി.കെ. റിയാസ്, ഒ.എം നവാസ് എന്നിവർ ചേർന്ന് കൈമാറി. തണൽ ചെയർമാൻ ഡോ. വി. ഇദ്‌രീസ്, കെ. കുഞ്ഞഹമ്മദ്, സി.എൻ ബാലകൃഷ്ണൻ, പി.പി കൃഷ്ണാനന്ദ്, എൻ.പി. വിജയൻ, എം. കുഞ്ഞഹമ്മദ്, സൗഫി താഴേക്കണ്ടി, സൈറാബാനു, മൂസ കോത്തന്പ്ര, വി.കെ സുമിത, എൻ.എസ് സുധീഷ്, തണൽ −ബഹ്‌റൈൻ ചാപ്റ്റർ പ്രതിനിധികളായ ടിപ്പ്.ടോപ് ഉസ്മാൻ, ഷബീർ മാഹി തുടങ്ങിയവർ സംബന്ധിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed