കേ­രള ലോ­കസഭക്ക് നാ­ളെ­ തു­ടക്കം : പ്രതീ­ക്ഷയോ­ടെ­ പ്രവാ­സി­കൾ


മനാമ : പ്രവാസികൾ ഏറെ ആകാംക്ഷയോടും അതിലേറെ പ്രതീക്ഷയോടും കൂടിയാണ് നാളെ മുതൽ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ ആദ്യ സമ്മളനത്തെ ഉറ്റുനോക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത്‌ നിന്നുള്ള രാജ്യങ്ങളിൽ നിന്നും പ്രവാസി മലയാളികളുടെ ഇടയിൽ പ്രവർ‍ത്തിക്കുന്ന സംഘടനാനേതാക്കളെയും സാമൂഹ്യ പ്രവർത്തകരെയും ഉൾപ്പെടുത്തി കൊണ്ട് രൂപീകരിച്ച ലോക കേരള സഭ ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഈഒരു കൂട്ടായ്മയിലൂടെ പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ സാധിക്കുമെന്നാണ് ബഹ്റൈനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ ഒരേ സ്വരത്തിൽ പറയുന്നത്.

ലോക കേരള സഭയുടെ മുന്നോടിയായി കഴിഞ്ഞ ദിവസം കേരളീയ സമാജം ബാബുരാജ് ഹാളിൽ നടന്ന യോഗത്തിൽ കേരള സഭയിലെ പൊതുചർച്ചയിൽ പുനഃരധിവാസ പാക്കേജിനെ കുറിച്ച് ശക്തമായ ആവശ്യമുയർത്താൻ തീരുമാനമായിട്ടുണ്ട്. പ്രവാസി കമ്മീഷൻ‍ അംഗവും ലോകകേരളസഭാ പ്രതിനിധിയുമായ സുബൈർ കണ്ണൂരിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഏവരും പ്രവാസികളുടെ വിഷയങ്ങൾ ഗവൺമന്റിന്റ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന കാര്യത്തിൽ ഒരേ ശബ്ദമുയർത്തിയത്. ‘കേരള ലോക സഭ’ എന്താണെന്നും എന്തിന് വേണ്ടിയാണെന്നുമുള്ള കേരള സർക്കാരിന്റ രൂപരേഖ സുബൈർ കണ്ണൂർ വായിച്ചതിന് ശേഷമാണ് ഇത് സംബന്ധിച്ച ചർച്ചയ്ക്ക് തുടക്കമായത്. പ്രവാസി ശബ്ദം ഒറ്റക്കെട്ടായി ഉയർത്താൻ മടി കാണിക്കേണ്ടതില്ലന്നായിരുന്നു ഈ വേദിയുടെ പൊതു വികാരം. ചർച്ചയ്ക്ക് ലഭിക്കുന്ന കുറഞ്ഞ സമയം പോലും, പ്രവാസികൾക്കായി ഏറ്റവും സന്പുഷ്ടമായി ഉപയോഗപ്പെടുത്താൻ കഴിയണമെന്നും ആവശ്യമുയർന്നു. പുനരധിവാസ പാക്കേജിനൊപ്പം, യൂറോപ്പ്, ഗൾ‍ഫ്, മറ്റ് സംസ്ഥാനങ്ങളിലായുള്ള പ്രവാസികൾ എന്നിവർക്ക് പ്രത്യേക വിഭാഗങ്ങൾ രൂപവത്ക്കരിച്ച് വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്നും അഭിപ്രായങ്ങളുയർന്നു.

നാട്ടിലേയ്ക്കുള്ള യാത്ര ക്ലേശം, റേഷൻകാർഡ്, കുട്ടികളുടെ ഉപരിപഠനം, തിരിച്ചുപോക്ക്, തൊഴിൽ പ്രശ്നം ഒട്ടേറെ കാര്യങ്ങൾ ചർച്ചയിൽ പ്രതിഫലിച്ചു.

ലോക കേരള സഭയിൽ പങ്കെടുക്കുന്ന സമാജം പ്രസിഡഡണ്ട് പി.വി രാധാകൃഷ്ണപിള്ള, ബഹ്റൈൻ പ്രതിഭ നേതാവ് സി.വി നാരായണൻ, കെ.എം.സി.സി പ്രസിഡണ്ട് കെ.വി ജലീൽ, നവകേരള പ്രതിനിധി ബിജു മലയിൽ, സോമൻ ബേബി, പ്രവാസി കമ്മീഷനംഗം സുബൈർ കണ്ണൂർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. പ്രത്യേക ക്ഷണിതാവായ ആട് ജീവിതം നോവലിലെ കഥാപാത്രമായ നജീബും ചർച്ചയിൽ പങ്കെടുത്തു. ഈ പ്രതിനിധികൾ ഇന്നലെ ഉച്ചയോടെയാണ് സഭയിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed