ബിസിസിഐ തെരഞ്ഞെടുപ്പ് മാർച്ച് 10 ന്


മനാമ : ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്‌ട്രി (ബി.സി.സി.ഐ) ഡയറക്ടേഴ്സ് ബോർഡ് തെരഞ്ഞെടുപ്പ് മാർച്ച് 10 ന് ജുഫൈറിലെ ഇസ കൾച്ചറൽ സെന്ററിൽ നടക്കും. ബിസിസിഐ ബോർഡിന്റെ 29 ാമത് സെഷനിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 8 മണി മുതൽ രാത്രി 10 മണിവരെയാണ് വോട്ടെടുപ്പ്. ബി.സി.സി.ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാകും ഇതവണത്തേതെന്ന് ചെയർമാൻ ഖാലിദ് അൽ മൊയ്‌ദ് പറഞ്ഞു. 
 
ബി.സി.സി.ഐയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിച്ചതിനാൽ, വോട്ടർമാരുടെ എണ്ണംഗണ്യമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം വോട്ടർമാരുടെ എണ്ണം 60,000 ആയിരിക്കുമെന്നാണ് സർവേ ഫലങ്ങൾ. മുൻ വർഷത്തേക്കാൾ വളരെ കൂടുതലാണിത്. 2013-ൽ ചേംബർ പുറപ്പെടുവിച്ച നിയമാവലിയിലെ ഓർഡർ നന്പർ (156) ആർട്ടിക്കിൾ നന്പർ (59) അനുസരിച്ചാകും തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും ഖാലിദ് അൽ മൊയ്‌ദ് പറഞ്ഞു. വിജയകരവും സുഗമവുമായ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ അൽ മൊയ്‌ദ്, സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയാകും നടക്കുന്നതെന്നും ഉറപ്പുനൽകി.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed