നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ചു


മനാമ : യത്തീം സെന്ററിന് സമീപം നിർത്തിയിട്ടിരുന്ന കാർ അജ്ഞാതൻ മോഷ്ടിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.45ഓടെയാണ് സംഭവം. മനാമയിലെ യത്തീം സെന്ററിന് സമീപം കാർ നിർത്തിയിട്ട് അടുത്തുള്ള സ്ഥലത്തേക്ക് പോയ സമയത്ത് അജ്ഞാതനായ ഒരാൾ കാറിൽ കയറി ഓടിച്ചുപോകുകയായിരുന്നെന്ന് കാറുടമ അജ്മൽ പറഞ്ഞു. ബാബ് അൽ ബഹ്‌റൈൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ റോഡിനു സമീപമാണ് കാർ അവസാനമായി കണ്ടത്. 513204 നന്പറിലുള്ള ഗ്രേ കളർ ടൊയോട്ട കൊറോളയാണ് മോഷ്ടിക്കപ്പെട്ടത്. കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെയോ, 34404096 എന്ന നമ്പറിലോ അറിയിക്കണമെന്നും അജ്മൽ പറഞ്ഞു.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed