ബഹ്റൈൻ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി
മനാമ : ബഹ്റൈൻ ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകുന്നു. അടുത്ത 30 ദിവസത്തേക്ക് രാജ്യം ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ നിറവിലായിരിക്കും. 30 ദിവസത്തെ ദേശവ്യാപകമായ ആഘോഷത്തിൽ നിരവധി ആവേശകരമായ പരിപാടികളും കാറുകൾ, യാത്രാ ടിക്കറ്റുകൾ തുടങ്ങിയ 80,000 വിലമതിക്കുന്ന സമ്മാനങ്ങൾക്കായുള്ള റാഫിൾ ഡ്രോകളും ഉണ്ടാകും.
ഇന്ന് ആരംഭിച്ച് ഫെബ്രുവരി 10 വരെ തുടരുന്ന ഫെസ്റ്റിവൽ സന്ദർശകർക്ക്, കുടുംബ വിനോദങ്ങൾ, ഷോപ്പിംഗ് പ്രൊമോഷനുകൾ, വിലപിടിപ്പുള്ള സമ്മാനങ്ങൾ നേടിത്തരുന്ന റാഫിൾ ഡ്രോകൾ എന്നിവ ആസ്വദിക്കാനുള്ള അവസരം നൽകുന്നു. ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റി തംകീൻ, വൈ കെ അൽ മോയദ്, വിവ ബഹ്റൈൻ, ഗൾഫ് എയർ തുടങ്ങിയ പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള പങ്കാളികളുമായി സഹകരിച്ചാണ് ബഹ്റൈൻ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ നാലാം എഡിഷൻ നടത്തുന്നത്.
സന്ദർശകർക്ക് www.shopbahrain.com എന്ന വെബ്സൈറ്റിലൂടെ അല്ലെങ്കിൽ @shopbahrain എന്ന അക്കൗണ്ട് വഴി ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ നെറ്റ്വർക്കിംഗ് ചാനലുകളിലൂടെയും "ഷോപ്പ് ബഹ്റൈൻ" നെപ്പറ്റി കൂടുതലായി അറിയാവുന്നതാണ്. 33480480 എന്ന നമ്പറിൽ വാട്സ്ആപ്പ് സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

