സബർ­മതി­ കൾ­ച്ചറൽ ഫോ­റം ക്രി­സ്തു­മസ് പു­തു­വർ­ഷ ആഘോ­ഷങ്ങൾ സംഘടി­പ്പി­ച്ചു­


മനാമ : സബർമതി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ കലവറ പാർട്ടി ഹാളിൽ നാഷണൽ ഡേ, ക്രിസ്തുമസ്, പുതുവർഷാഘോഷങ്ങൾ സംഘടിപ്പിച്ചു. സബർമതി കൾച്ചറൽ ഫോറം പ്രസിഡണ്ട് സാം ശാമുവേൽ അടൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാനായ സഭയുടെ ഫാ. ടിനു തോമസ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സി.സി.ഐ.എ മുൻ ചെയർമാൻ ജോൺ ഐപ്പ് മുഖ്യ പ്രഭാഷണം നടത്തി. പ്രൊ.ഡോ. ജോസഫ് എ.ടി പുതുവർഷ സന്ദേശം നൽകി. തുടർന്ന് സുനീഷ് മാവേലിക്കരയുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയും നൃത്ത പരിപാടികളും ശ്രദ്ധേയമായി. 

സെക്രട്ടറി സാബു സക്കറിയ, തൻസീർ വാടാനപ്പിള്ളി, അജിത്ത് മണകാല, മാത്യു പരുമല തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed