സാംസ ബഹ്‌റൈൻ പു­തി­യ നി­ർ­വ്വാ­ഹക സമി­തി­യെ­ തി­രഞ്ഞെ­ടു­ത്തു­


മനാമ : സൗത്ത് പാർ‍ക്ക് റെസ്റ്റോറന്റിൽ നടന്ന യോഗത്തിൽ സാംസ ബഹ്‌റൈൻ പുതിയ നിർ‍വ്വാഹക സമിതിയെ തിരഞ്ഞെടുത്തു. ഡോ. മുഹമ്മദ് റഫീഖ് രക്ഷാധികാരിയായും, ബാബുരാജ് മാഹി, മുരളികൃഷ്ണൻ, ഹംസ ചാവക്കാട് എന്നിവർ ഉപദേശ സമിതി അംഗങ്ങളായും സ്ഥാനമേറ്റു. പ്രസിഡണ്ട് കെ. വൽ‍സരാജൻ, വൈസ്പ്രസിഡണ്ട് സുനിൽ പാപ്പച്ചൻ, ജനറൽ‍ സെക്രട്ടറി സിത്താര മുരളികൃഷ്ണൻ‍, ജോ. സെക്രട്ടറി എ.വി അനിൽ‍കുമാർ‍, സി.കെ ബാബു, റിയാസ് ഖാൻ, ട്രഷറർ‍− ജിജി ജോർ‍ജ്, എന്റർടൈൻമെന്റ് സെക്രട്ടറി സതീഷ്‌ പൂമാനക്കൽ‍, മെന്പർഷിപ്പ് സെക്രട്ടറി വിനോദ് ഗുരുവായൂർ‍, സാഹിത്യ വിഭാഗം കൺവീനർ ബബീഷ് കുറ്റിയിൽ‍, ചാരിറ്റി കൺവീനർ ഗണേഷ്കുമാർ‍ എന്നിവരാണ് പുതിയ ഭാരവാഹികൾ‍. തുടർന്ന് നടന്ന ചടങ്ങിൽ സാംസയുടെ വരുന്ന ആറ് മാസത്തെ കർ‍മ്മ പരിപാടികൾ‍ ഭാരവാഹികൾ‍ പ്രഖ്യാപിച്ചു. തുടർ‍ന്ന്‍ നിരവധി കലാപരിപാടികൾ‍ അരങ്ങേറി. സുനിൽ‍ പാപ്പച്ചൻ രചനയും സംവിധാനവും നിർ‍വ്വഹിച്ച ‘സുവർ‍ണ ജ്യോതിഷ’ എന്ന പേരിൽ‍ ബൈബിൾ‍ കഥയുടെ രംഗ ആവിഷ്കാരം വനിതാ വിഭാഗവും, കുട്ടികളുടെ വിഭാഗവും അവതരിപ്പിച്ചത് ഏറെ പ്രശംസ പിടിച്ചു പറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed