ഭരതനാട്യ അരങ്ങേറ്റം ഇന്ന്
മനാമ : ചെന്നൈ കലാക്ഷേത്രയിലെ മുൻ വിദ്യാർത്ഥിയും, ഇന്ത്യൻ സ്‌കൂളിലെ നൃത്ത അദ്ധ്യാപികയുമായ കവിത സഞ്ജയുടെ ഒൻപത് ശിക്ഷ്യകൾ ഇന്ന് ബഹ്‌റൈൻ നാഷണൽ മ്യൂസിയത്തിനടുത്തുള്ള കൾച്ചറൽ ഹാളിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിക്കും. ശ്രീനിധി, പ്രീതി ശിവ കുമാർ, റോഷ്‌നി സഞ്ജയ്, ജീവ മാരിയ ബിജു, പി. ഇഷശ്രീ, ദേവിക എസ്.എസ്, മേധാ മനോജ് നായർ, എസ്. നിത്യ സ്വർണാന്തിക, നന്ദിത നാരായണൻ എന്നിവരാണ് അരങ്ങേറ്റം കുറിക്കുന്നത്. വൈകീട്ട് 5:30ന് ആരംഭിക്കുന്ന പരിപാടിയിൽ ചെന്നൈ കലാക്ഷേത്രയിലെ മുൻ പ്രധാനാദ്ധ്യാപകൻ പ്രൊഫ. എ. ജനാർദ്ദനൻ, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ബഹ്‌റൈൻ റീസൈക്കിൾ പ്ലാന്റിന്റെ മാനേജിങ് ഡയറക്ടർ കാമിസ് അൽ മുള്ള, മിഡാൽ കേബിൾസ് സി.ഇ.ഒ മുഹമ്മദ് മുസ്തഫ തുടങ്ങിയവർ പങ്കെടുക്കും.

