കു­ൽ‍­ഭൂ­ഷൺ ജാ­ദവി­ന്റെ­ പു­തി­യ വീ­ഡി­യോ­യു­മാ­യി­ പാ­കി­സ്ഥാ­ൻ


ന്യൂഡൽഹി : പാക് ജയിലിൽ കഴിയുന്ന നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമവുമായി വീണ്ടും പാകിസ്ഥാൻ രംഗത്ത്. കുൽ‍ഭൂഷൺ ജാദവിന്റെ രണ്ടാമത്തെ വീഡിയോ പാകിസ്ഥാൻ പുറത്ത് വിട്ടു. അമ്മയും ഭാര്യയും പാകിസ്ഥാനിൽ‍ എത്തി കുൽ‍ഭൂഷൺ ജാദവിനെ കണ്ട് 10 ദിവസത്തിന് ശേഷമാണ് പാകിസ്ഥാൻ രണ്ടാമത്തെ വീഡിയോ പുറത്തുവിട്ടത്. അമ്മയെയും ഭാര്യയെയും തന്റെ മുന്നിൽ വെച്ച് ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷൻ വഴക്ക് പറഞ്ഞെന്ന് കുൽ‍ഭൂഷൺ ജാദവ് വീഡിയോയിൽ‍ ആരോപിക്കുന്നു. അമ്മ വിഷമിക്കേണ്ടതില്ലെന്നും പാക് അധികൃതർ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും കുൽഭൂഷൺ പറയുന്നതായി വീഡിയോയിലുണ്ട്. പാക് സന്ദർശനത്തിനിടെ കുൽഭൂഷണിന്റെ ഭാര്യയോടും അമ്മയോടും പാക് അധികൃതർ മോശമായി പെരുമാറിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

അതേസമയം, വിഡിയോയുടെ ആധികാരികത ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. വീഡിയോ വ്യാജമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed