ബ്രില്ലിയൻസ് ട്യൂട്ടോറിയൽ ഇന്ന് മുതൽ ബഹ്റൈനിലും : രഞ്ജി പണിക്കർ മുഖ്യാതിഥി
മനാമ : വിദ്യാർത്ഥികൾക്ക് എൻട്രൻസ് കോച്ചിങ് രംഗത്ത് മികച്ച പരിശീലനം നൽകി വരുന്ന ബ്രില്ലിയൻസ് ട്യൂട്ടോറിയൽ ഇന്ന് മുതൽ ബഹ്റൈനിലും പ്രവർത്തനമാരംഭിക്കും. അദ്ലിയയിലെ സ്വകാര്യ ഹോട്ടലിൽ ഇന്ന് വൈകീട്ട് 7 മണിക്ക് നടക്കുന്ന പരിപാടിയിൽ നടനും സംവിധായകനുമായ രഞ്ജി പണിക്കർ മുഖ്യാതിഥിയാകും.
നീറ്റ്, ജീ, ഐ.ഇ.എൽ.ടി.എസ് കോച്ചിങ് തുടങ്ങി ബ്രില്ലിയന്റ് ട്യൂട്ടോറിയൽ നൽകുന്ന വിവിധ കോഴ്സുകളെ കുറിച്ച് വിദഗ്ദ്ധർ ക്ലാസെടുക്കും. ഓൺലൈൻ ക്ലാസ്, മികച്ച അദ്ധ്യാപകരുടെ കീഴിലുള്ള പരിശീലനം എന്നീ സൗകര്യങ്ങളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്. മെഡിക്കൽ, എഞ്ചിനീയറിംങ് എൻട്രൻസ് കോച്ചിങ് രംഗത്ത് കഴിഞ്ഞ മുപ്പത് വർഷത്തെ പാരന്പര്യമുള്ള കോച്ചിങ് സ്ഥാപനമാണ് ബ്രില്ലിയൻസ് ട്യൂട്ടോറിയൽ.

