ലാ­ലു­വി­ന്‍റെ­ ‘വി­ധി­’ ഇന്ന്


റാ­ഞ്ചി­ : കാ­ലി­ത്തീ­റ്റ കുംഭകോ­ണവു­മാ­യി­ ബന്ധപ്പെ­ട്ട രണ്ടാ­മത്തെ­ കേ­സിൽ‍ ബി­ഹാർ‍ മുൻ മു­ഖ്യമന്ത്രി­യും ആർ‍.ജെ­.ഡി­ അദ്ധ്യക്ഷനു­മാ­യ ലാ­ലു­ പ്രസാദ് യാ­ദവിന് ശി­ക്ഷ വി­ധി­ക്കു­ന്നത് പ്രത്യേ­ക സി­.ബി­.ഐ കോ­ടതി­ ഇന്നത്തേ­ക്ക് മാ­റ്റി­. കേ­സിൽ‍ ലാ­ലു­ ഉൾ‍­പ്പെ­ടെ­ 15 പേർ‍ കു­റ്റക്കാ­രാ­ണെ­ന്ന് കോ­ടതി­ നേ­രത്തെ­ കണ്ടെ­ത്തി­യി­രു­ന്നു­. സി­.ബി­.ഐ കോ­ടതി­ മുൻ ബി­ഹാർ മു­ഖ്യമന്ത്രി­ ജഗന്നാഥ് മി­ശ്രയെ­ കേ­സിൽ വെ­റു­തെ ­വി­ട്ടി­രു­ന്നു­. റാ­ഞ്ചി­യി­ലെ­ പ്രത്യേ­ക സി­.ബി.ഐ കോ­ടതി­യാണ് ശി­ക്ഷ പ്രഖ്യാ­പി­ക്കു­ന്നത് ഇന്നത്തേ­ക്ക് മാ­റ്റി­യത്. നേ­രത്തെ­ ജനു­വരി­ മൂ­ന്നിന് പ്രഖ്യാ­പി­ക്കാ­നി­രു­ന്ന വി­ധി­ ഇന്നലത്തേ­ക്ക് മാ­റ്റി­വെ­ക്കു­കയാ­യി­രു­ന്നു­.

അതേ­സമയം, പ്രാ­യം കണക്കി­ലെ­ടു­ത്ത് ലാ­ലു­വിന് കു­റഞ്ഞ ശി­ക്ഷ നൽ­കണമെ­ന്ന് അദ്ദേ­ഹത്തി­ന്റെ­ അഭി­ഭാ­ഷകൻ കോ­ടതി­യിൽ ആവശ്യപ്പെ­ട്ടു­. എന്നാൽ, പരമാ­വധി­ ശി­ക്ഷ തന്നെ­ നൽ­കണമെ­ന്നാ­യി­രു­ന്നു­ സി­.ബി­.ഐയു­ടെ­ ആവശ്യം. ലാ­ലു­വി­നെ­തി­രെ­ സി­.ബി­.ഐ രജി­സ്റ്റർ ചെ­യ്ത ആറ്­ കേ­സു­കളിൽ രണ്ടാ­മത്തേ­താ­ണി­ത്. ലാ­ലു­ മു­ഖ്യമന്ത്രി­യാ­യി­രി­ക്കെ­ 1991-94 കാ­ലയളവിൽ ദി­യോ­ഗർ ട്രഷറി­യിൽ നി­ന്ന് വ്യാ­ജ ബി­ല്ലു­കൾ നൽ­കി­ 84.53 ലക്ഷം രൂ­പ അനധി­കൃ­തമാ­യി­ പി­ൻ­വലി­ച്ച കേ­സി­ലാണ് കോ­ടതി­ നടപടി­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed