കാമുകിക്ക് വേണ്ടി 97000 ദിനാർ അപഹരിച്ച ബാങ്ക് ജീവനക്കാരന് തടവ് ശിക്ഷ
മനാമ : ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 97,000ദിനാർ അപഹരിച്ച ബാങ്ക് ജീവനക്കാരന് അഞ്ച് വർഷത്തെ തടവ് ശിക്ഷ. തായ്‌ലൻഡ് സന്ദർശനത്തിനിടയിൽ പരിചയപ്പെട്ട കാമുകിക്ക് ബഹ്‌റിനിൽ തിരിച്ചെത്തിയ ഇദ്ദേഹം തന്റെ ശന്പളത്തിൽ നിന്ന് പണമയക്കാറുണ്ടായിരുന്നു. എന്നാൽ ഇത് തികയാതെ വന്നപ്പോഴാണ് 92 വയസ്സ് പ്രായമുള്ള ഒരു ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും പണം ചോർത്താൻ തുടങ്ങിയത്. മൂന്ന് മാസം കൊണ്ടാണ് ഇത്രയും പണം ബാങ്ക് ജീവനക്കാരൻ ചോർത്തി കാമുകിക്ക് അയച്ചു കൊടുത്തത്.
എല്ലാ വർഷവും സക്കാത് നൽകുന്ന 92 വയസുകാരൻ ബാങ്കിൽ പണം പിൻവലിക്കാൻ എത്തുന്പോഴാണ് തിരിമറി നടന്നുവെന്ന് മനസ്സിലാകുന്നത്. പിടിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ബാങ്ക് ജീവനക്കാരൻ തായ്‌ലാൻഡിലേയ്ക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ബഹ്‌റൈൻ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്നാണ് 92 ക്കാരന്റെ പരാതിക്കുമേൽ ശിക്ഷ വിധിക്കപ്പെട്ടത്.

