ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി; നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം
ശാരിക l കേരളം
കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി വിധി പ്രസ്താവിച്ചു. വിവിധ ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞു നടത്തിയ സത്യപ്രതിജ്ഞയാണ് കോടതി ഇപ്പോൾ അസാധുവാക്കിയത്.
ഇത്തമൊരു നടപടി ചട്ടലംഘനമാണെന്ന് വ്യക്തമാക്കിയ കോടതി, ഇവർ നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കര്‍ശനമായി വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം കൗൺസിലറായ എസ്.പി.ദീപയാണ് ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്തിജ്ഞയ്ക്കെതിരേ കോടതിയെ സമീപിച്ചത്. ഈ കൗൺസിലർമാരുടെ അംഗത്വം തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചത്.
കേരള മുൻസിപ്പാലിറ്റി നിയം (1994)-ന്റെ ലംഘനമാണ് ഇവിടെ ഉണ്ടായത്. ഈ നിയമമനുസരിച്ച് 'ദൈവനാമത്തിലോ' അല്ലെങ്കിൽ 'സഗൗരവമോ' ആവണം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നല്കിയത്. എന്നാൽ ഇതിന് വിരുദ്ധമായി ബിജെപി കൗൺസിലർമാർ ഗുരുദേവ നാമത്തിൽ, ഉദിയന്നൂർ ദേവിയുടെ നാമത്തിൽ, കാവിലമ്മയുടെ നാമത്തിൽ, ഭഗവത് നാമത്തിൽ, ശ്രീപ്തമനാഭ സ്വാമിയുടെ നാമത്തിൽ, ഭാരതാംബയുടെ നാമത്തിൽ, പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരിൽ, ഭാരത മാതാവിന്‍റെ നാമത്തിൽ, തിരുവല്ലം പരശുരാമന്‍റെ നാമത്തിൽ, ആറ്റുകാൽ അമ്മയുടെ നാമത്തിൽ, ശ്രീ ഇരുംകുളങ്ങര ദുർഗ ഭഗവതിയുടെ നാമത്തിൽ, പത്മനാഭന്‍റെയും ശ്രീ മഹാവിഷ്ണുവിന്‍റെയും നാമത്തിൽ, ശ്രീകണ്ഠേശ്വരൻ അമ്മയപ്പൻ നാമത്തിൽ, അയ്യപ്പ നാമത്തിൽ, കാര്യവട്ടം ശ്രീ ധർമ ശാസ്താവിന്‍റെ നാമത്തിൽ എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹർജിയിൽ വിസ്തരിച്ച് പറഞ്ഞിരുന്നു.
asdasd

