ഹമദ് രാജാവിന് ഐക്യദാർഢ്യം പ്രപ്രഖ്യാപിച്ച് ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി


പ്രദീപ് പുറവങ്കര

ബഹ്റൈനിലെ പ്രമുഖ ഇന്ത്യൻ പ്രവാസി സാമൂഹിക സംഘടനകളിലൊന്നായ ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി അംഗങ്ങൾ ഒത്തുചേർന്ന്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടുള്ള തങ്ങളുടെ അചഞ്ചലമായ കൂറും പിന്തുണയും പ്രപ്രഖ്യാപിക്കുന്ന രേഖയിൽ ഒപ്പുവെച്ചു. സൽമാനിയ എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ വെച്ചായിരുന്നു പ്രത്യേക ചടങ്ങ് നടന്നത്. എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ. പി എന്നിവരുടെ നേതൃത്വത്തിലും സാന്നിധ്യത്തിലും നടന്ന ചടങ്ങിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വൻതോതിൽ പ്രവാസി സമൂഹവും പങ്കെടുത്തു. ഔദ്യോഗിക രേഖയിൽ ഒപ്പുവെക്കുന്നതിലൂടെ, ഹമദ് രാജാവിന്റെ ജ്ഞാനപൂർവ്വമായ നേതൃത്വത്തിന് സൊസൈറ്റി അംഗങ്ങൾ തങ്ങളുടെ ദൃഢമായ പിന്തുണ ആവർത്തിച്ചു പ്രഖ്യാപിച്ചു. അതോടൊപ്പം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പുരോഗമനപരമായ ഭരണത്തെയും വികസന കാഴ്ചപ്പാടുകളെയും ചടങ്ങിൽ പ്രകീർത്തിച്ചു. ബഹ്റൈന്റെ ഭരണനേതൃത്വത്തോട് പ്രവാസി സമൂഹത്തിനുള്ള അകമഴിഞ്ഞ കൃതജ്ഞത ചെയർമാൻ സുനീഷ് സുശീലൻ തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

article-image

QWSQSWWQSAQW

You might also like

  • Lulu Exchange
  • Straight Forward

Most Viewed