കേരളീയ സമാജത്തിൽ ‘സൗപർണിക’ നാടകം ജൂൺ 26ന്


പ്രദീപ് പുറവങ്കര

മലയാള നാടകവേദിയിൽ തനതു നാടകവേദി പ്രസ്ഥാനത്തിനും ആധുനിക ദൃശ്യസംസ്കാരത്തിനും പുതിയൊരു ഭാവുകത്വം നൽകിയ പ്രൊഫ. നਰੇന്ദ്രപ്രസാദ് രചിച്ച 'സൗപർണിക' നാടകം ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറുന്നു. ബി.കെ.എസ് സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ ധിമഹി പ്രൊഡക്ഷൻസിന്റെ ബാനറിൽ 2026 ജൂൺ 26ന് വൈകുന്നേരം 7.30 ന് അവതരിപ്പിക്കുന്ന ഈ നാടകം സംവിധാനം ചെയ്യുന്നത് സന്ധ്യ ജയരാജ് ആണ്. പ്രണയവും വിരഹവും കാത്തിരിപ്പും അതീന്ദ്രിയതയും ഇഴചേർന്ന വികാരസാന്ദ്രമായ കഥയാണ് സൗപർണിക. യക്ഷിയായ സൗപർണികയുടെയും യുവാവായ വെൺമണിയുടെയും ആത്മബന്ധത്തിലൂടെ മനുഷ്യവികാരങ്ങളുടെ ആഴവും പ്രണയത്തിന്റെ അനശ്വരതയും ഈ നാടകം പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ശക്തമായ സംഭാഷണങ്ങളും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും നാടകീയമായ രംഗാവിഷ്കാരവും കൊണ്ട് മലയാള നാടകസാഹിത്യത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ കൃതിയാണ് സൗപർണിക. നਰੇന്ദ്രപ്രസാദിന്റെ തനതായ കാവ്യാത്മകമായ സംഭാഷണങ്ങളും, കേരളീയ അനുഷ്ഠാന കലകളുടെ സ്വാധീനമുള്ള അവതരണം പ്രേക്ഷകർക്ക് വ്യത്യസ്തമായ ഒരു നാടകാനുഭവം സമ്മാനിക്കുമെന്ന് തീർച്ചയാണ്. പ്രവേശനം സൗജന്യമായ ഈ നാടകം ആസ്വദിക്കുന്നതിനായി ബഹ്‌റൈനിലെ എല്ലാ നാടകാസ്വാദകരെയും കലാപ്രേമികളെയും സാദരം ക്ഷണിക്കുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫ് ഡ്രാമ കൺവീനർ ബോണി ജോസ് (39954014), വിജിന സന്തോഷ് (39115221) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

article-image

QWQWEQWEQW

You might also like

  • Lulu Exchange
  • Straight Forward

Most Viewed