എണ്ണ ഇതര വി­പണി­യിൽ 4.4 ശതമാ­നം വളർ­ച്ച


മനാമ: 2017 ആദ്യപാദത്തിൽ ബഹ്‌റൈന്റെ എണ്ണ ഇതര മേഖലയിലെ വളർച്ച 4.4 ശതമാനത്തിൽ എത്തിയാതായി ബഹ്‌റൈൻ എക്കണോമിക് ഡവലപ്മെൻ്റ് ബോർഡിന്റെ (ഇ.ഡി.ബി) റിപ്പോർട്ട്. 2016ൽ 3.7 ശതമാനമായിരുന്നു വളർച്ച. ബഹ്‌റൈൻ എക്കണോമിക് ക്വാർട്ടർലിയിൽ ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എണ്ണ− ഇതര മേഖലയിലെ ശക്തമായ പ്രകടനമാണ് ഈ വളർച്ച കൈവരിക്കാൻ സഹായിച്ചത്. 

2017ലെ ആദ്യ മൂന്ന് മാസങ്ങളിൽ സന്പദ് വ്യവസ്ഥ 2.9 ശതമാനം വളർച്ച കൈവരിച്ചു.  ഹോട്ടലുകൾ, ഭക്ഷണശാലകൾ, സാന്പത്തിക സേവനങ്ങൾ, ഗതാഗത സേവനങ്ങൾ, വാർത്താവിനിമയ വ്യവസായങ്ങൾ എന്നീ മേഖലകൾ 2017ലെ ആദ്യ മൂന്നു മാസങ്ങളിൽ മികച്ച വളർച്ചാ നിരക്ക് കൈവരിച്ചതായി ഇ.ഡി.ബി പറഞ്ഞു. ഹോട്ടൽ മേഖലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12.3 ശതമാനം അധിക വളർച്ചാ നിരക്ക് രേഖപ്പെടുത്തുകയും ചെയ്തു. 2016ന്റെ ആദ്യപാദത്തിൽ 5.2 ശതമാനമായിരുന്ന വളർച്ചാ നിരക്ക് അവസാനത്തോടെ 8.3 ശതമാനമായി വർദ്ധിച്ചു. ഗതാഗത വാർത്താ വിനിമയ മേഖലയുടെ ആദ്യപാദ വളർച്ചാ നിരക്ക് 8.2 ശതമാനമായിരുന്നു.

2017 രണ്ടാം പാദത്തിലെ ജി.സി.സി വികസന ഫണ്ടായി മാറ്റി വെച്ചിരിക്കുന്നത് 3.2 ബില്യൻ ഡോളറാണ്. 2016 ആദ്യ പാദത്തിനേക്കാൾ 111.3 ശതമാനം കൂടുതലാണിത്. മേഖലയിൽ എണ്ണ വിലയിൽ ഇടിവ് തുടരുന്പോഴും ബഹ്‌റൈൻ്റെ വളർച്ചാനിരക്ക് ഉയർന്നു നിൽക്കുന്നത് ശുഭ സൂചനയാണ്. സന്പദ്്വ്യവസ്ഥ വൈവിധ്യവൽക്കരിക്കാനായി ധാരാളം അടിസ്ഥാനസൗകര്യ വികസന പദ്ധതികളോടെ രാജ്യം മുന്നോട്ടുപോകുന്നതിന്റെ ഫലമായിട്ടാണ് ഈ വളർച്ചയെന്ന് വിലയിരുത്തപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ സൈറ്റ് അലുമിനിയം സ്മെലേറ്റർ നിർമ്മിക്കുന്ന മൂന്ന്  ബില്യൺ ഡോളർ മുതൽ മുടക്കുള്ള ആൽബാ ലൈൻ 6 പ്രോജക്ട്, ഒരു ബില്യൺ ഡോളർ മുതൽ മുടക്കുള്ള വിമാനത്താവള വികസന പദ്ധതി, 335 മില്യൺ ഡോളർ മുതൽ മുടക്കുള്ള ബനാഗാസ് പ്ലാന്റ് വിപുലീകരണം എന്നിവയാണ് ഇതിൽ ചിലത്. കിംഗ് ഹമദ് കോസ് വേയുടെ നിർമ്മാണണവും ഇതിൽ ഉൾപ്പെടുത്തും. ഗവൺമെൻ്റിൻ്റെ പരിഷ്കരണ നടപടികൾ പ്രതിസന്ധികളിൽനിന്ന് കരകയറാൻ രാജ്യത്തിന് തുണയായതായി ബഹ്‌റൈൻ ഇ.ഡി.ബിയുടെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് ഡോ. ജർമോ കോട്ടിലൈൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed