ദിലീപിന് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ
ആലുവ: നടൻ ദിലീപിന് ആലുവ സബ്ജയിലിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നതായി ആക്ഷേപം. പത്ത്്വർഷം മുന്പത്തെ കേസിൽ വാറണ്ട് കൈപ്പറ്റാത്തതിനെ തുടർന്ന് കഴിഞ്ഞയാഴ്ച രണ്ട് ദിവസം ആലുവ സബ് ജയിലിൽ കഴിയേണ്ടിവന്ന പെരുന്പാവൂരിലെ ഒരു ഓട്ടോ ഡ്രൈവറാണ് ജയിലിൽ ദിലീപിന് ലഭിക്കുന്ന പ്രത്യേക സൗകര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. ദിലീപ് പകൽ പലപ്പോഴും സെല്ലിൽ ഉണ്ടാകാറില്ല. ഭക്ഷണ സമയത്ത് മണിക്കൂറുകൾ തന്നെ നടൻ സെല്ലിന് പുറത്തായിരിക്കും. മിക്കവാറും സമയത്ത് ജയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മുറിയിലാണ് ദിലീപ് കഴിയുന്നതെന്നാണ് അറിയുന്നത്. ഉദ്യോഗസ്ഥർക്കായി പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണമാണ് ദിലീപിനും നൽകുന്നതെന്നും ഇയാൾ പറയുന്നു.

